പ്രശസ്ത താരം ഷറഫുദീൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ഇതിന്റെ ട്രൈലെർ നേരത്തെ റിലീസ് ചെയ്യുകയും വലിയ രീതിയിൽ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. നേരാണെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക് വിഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബെന്നി ദയാൽ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് പ്രജീഷ് പ്രേം, ഇതിനു സംഗീതമൊരുക്കിയത് ലിജിൻ ബമ്പിനോ എന്നിവരാണ്. ആദ്യ കേൾവിയിൽ തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന ഈണത്തിലാണ് ഈ ഗാനം ലിജിൻ ഒരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് ഈ ഗാനമിപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും നേടുന്നത്.
പ്രിയദർശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായി ഷറഫുദീനെത്തുന്ന ഈ ചിത്രം ആന്റണി സോണിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഷറഫുദീൻ കൂടാതെ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എവിടെയും താമസിച്ചെത്തുന്ന പ്രിയദർശനായി ഷറഫുദീനെത്തുന്ന ഈ ചിത്രം പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന ഒന്നാകുമെന്ന സൂചന ഇതിന്റെ ട്രൈലെർ നൽകുന്നുണ്ട്. വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ മഞ്ജു വാര്യർ- ഷെയിൻ നിഗം ചിത്രം C/O സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്ത ചിത്രമാണിത്. അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. പി എം ഉണ്ണികൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ജോയലും ഇതിന്റെ നിർമ്മാണം നിർവഹിച്ചത് വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനുമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.