ടോവിനോ തോമസ് നായകനായി അഭിനയിച്ച ഗപ്പി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയ ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ അമ്പിളി ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും ജോൺ പോൾ ജോർജ് തന്നെയാണ്. ടൈറ്റിൽ കഥാപാത്രമായ അമ്പിളി ആയുള്ള സൗബിന്റെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായകമായ ഒന്നാണ് വിഷ്ണു വിജയ് ഈണം നൽകിയ ഇതിലെ ഗാനങ്ങൾ. അമ്പിളിയിലെ എല്ലാ ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന് വേണ്ടി ശങ്കർ മഹാദേവൻ ആലപിച്ച മനോഹര ഗാനത്തിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു കഴിഞ്ഞു.
നെഞ്ചകമേ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് വിനായക് ശശികുമാർ ആണ്. മനോഹരമായ ഈ മെലഡിക്ക് വേണ്ടി അതിലും മനോഹരമായ ദൃശ്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. ശരൺ വേലായുധൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരൺ ദാസ് ആണ്. ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സി വി സാരഥി, മുകേഷ് ആർ മെഹ്ത എന്നിവരും എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപും ചേർന്ന് നിർമ്മിച്ച അമ്പിളിയിലെ നായികാ വേഷം ചെയ്തിരിക്കുന്നത് തൻവി റാം ആണ്. ഇവരോടൊപ്പം പ്രശസ്ത നടി നസ്രിയയുടെ സഹോദരനായ നവീൻ നസീമും ഒരു പ്രധാന വേഷം അമ്പിളിയിൽ അവതരിപ്പിച്ചിട്ടുണ്ട്..
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.