മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നീരാളി’. അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് നീരാളി. ഈദ് റിലീസിന് തീയറ്ററിലെത്തേണ്ട ചിത്രം നിപ്പ വൈറസിന്റെ കടന്ന് വരവ് മൂലം കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ പല തീയേറ്ററുകളും അടച്ചു പൂട്ടിയിരിക്കുകയാണ് ആയതിനാൽ ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ചിത്രം ജൂലൈ 12ലേക്ക് മാറ്റിയിരിക്കുകയാണ്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു പിന്നീട് മോഹൻലാൽ – ശ്രേയ ഘോഷാൽ ചേർന്ന് പാടിയ ആദ്യ ഗാനം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിന്റെ റീലീസ് വൈകിയതിന്റെ ആശങ്കയിൽ ഇരിക്കുന്ന സിനിമ സ്‌നേഹികളെ തൃപ്തിപ്പെടുത്താൻ വീണ്ടും ഒരു ഗാനവുമായി നീരാളി ടീം വന്നിരിക്കുകയാണ്.
‘നീരാളി പിടിത്തം’ എന്ന തുടങ്ങുന്ന ഗാനമാണ് ചുരുങ്ങിയ സമയംകൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായത്. നീരാളി സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് സ്റ്റീഫൻ ദേവസ്സിയാണ്, മലയാള സിനിമ സംഗീത ലോകത്തേക്ക് സ്റ്റീഫൻ ദേവസ്സിയുടെ ഒരു തിരിച്ചു വരവുകൂടി ആണ് മോഹൻലാലിന്റെ നീരാളി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിഗൂഢതയെ ഊട്ടി ഉറപ്പിക്കുന്നതിൽ ‘നീരാളി പിടുത്തം’ എന്ന ഗാനത്തിന് സാധിച്ചു എന്ന് തന്നെ പറയാം. വർഷങ്ങൾക്ക് ശേഷം നാദിയ മൊയ്ദു മോഹൻലാൽ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘നീരാളി’.
സ്റ്റീഫൻ ദേവസ്സിയുടെ ആദ്യ ഗാനം ‘അഴകേ അഴകേ’ മറ്റൊരു തലത്തിലേക്ക് പ്രേക്ഷരകരെ എത്തിക്കാൻ സാധിച്ചു എന്ന് തന്നെ വിശേഷിപ്പിക്കാം, രണ്ടാമത്തെ ഗാനവും അത്തരത്തിലുള്ള അനുഭവം തന്നെയാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത് എന്ന് അറിയാൻ സാധിച്ചത്. മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.