മോഹൻലാൽ ആരാധകർക്ക് സമ്മാനമായി നീരാളിയുടെ ട്രൈലെർ എത്തി. മലയാളത്തിന്റെ അഭിനയ ചക്രവർത്തി മോഹൻലാലിന്റെ പിറന്നാൾ നാടെങ്ങും ആരാധകരും സിനിമ പ്രേക്ഷകരും കൊണ്ടാടുമ്പോൾ പ്രേക്ഷകർക്കുള്ള സാമാനമായി കൂടിയാണ് ചിത്രത്തിന്റെ ട്രൈലെർ എത്തിയത്. ആറു മാസത്തെ ഇടവേളക്ക് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം അതിനാൽ തന്നെ ആരാധക ആവേശം വളരെയധികമാണ്. ആരാധക പ്രതീക്ഷയോട് ചേർന്ന് നിൽക്കുന്ന ടീസറും പോസ്റ്ററുകളുമാണ് ഇതുവരെയും എത്തിയത് എങ്കിൽ അതിനെയെല്ലാം മറികടക്കുന്ന ഗംഭീര ട്രെയ്‌ലറാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. അത്യന്തം ആവേശം ഉണർത്തുന്നതും സാഹസികത ഏറെ ഉള്ളതുമായ രംഗങ്ങൾ ചിത്രത്തിൽ ആവോളം ഉണ്ടാകുമെന്നു തന്നെ ട്രൈലെർ ഉറപ്പ് നൽകുന്നുണ്ട്. മാസങ്ങൾക്ക് ശേഷമെത്തുന്ന ചിത്രം ആരാധകർക്ക് ആവേശമാക്കാനുള്ളതെല്ലാം നൽകുമെന്ന് ഇതിനോടകം തന്നെ ഉറപ്പായി കഴിഞ്ഞു.
ബോളീവുഡ് സംവിധായകനായ അജോയ് വർമ്മ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജെമ്മോളജിസ്റ്റായ സണ്ണിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ സണ്ണിയായി മോഹൻലാൽ എത്തുമ്പോൾ മോഹൻലാലിന്റെ ഭാര്യയായി എത്തുന്നത് നദിയാ മൊയ്തുവാണ്. ചിത്രത്തിൽ ഇരുവരെയും കൂടാതെ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, പാർവതി നായർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബോളീവുഡ് ചിത്രങ്ങൾക്ക് ഛായാഗ്രഹണം ഒരുക്കിയിട്ടുള്ള സന്തോഷ് തുണ്ടിയിലിന്റെ അതിമനോഹര വിഷ്വൽസും ചിത്രത്തിലൂടെ കാണാം. ചിത്രത്തിന്റെ ഗ്രാഫിക്സ് വർക്കുകൾക്കായി ഏതാണ്ട് രണ്ടു മാസത്തോളമാണ് ചിലവഴിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ സോങ് മിക്സിങ് ആവട്ടെ പോളണ്ടിലുമായിരുന്നു നടന്നത്. അതിനാൽ തന്നെയും മലയാള സിനിമയെ ഞെട്ടിക്കാൻ പോന്ന ഒരു ചിത്രമാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത് എന്ന് തന്നെ പറയാം. മൂൺ ഷോട്ട് എന്റർടൈന്മെന്റ്സ് നിർമ്മിച്ച ചിത്രം വമ്പൻ റിലീസായി ജൂൺ 14നു തീയേറ്ററുകളിൽ എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.