Koode Movie Aararo Song Teaser
മലയാള സിനിമയിൽ മികച്ച സംവിധായകരുടെ പട്ടിക എടുക്കുകയാണെങ്കിൽ കുറെയേറെ വ്യക്തികൾ നമ്മുടെ മനസ്സിൽ ഓടി വരും എന്നാൽ മികച്ച സംവിധായിക എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ പ്രത്യക്ഷപ്പെടുക സാക്ഷാൽ അഞ്ജലി മേനോൻ തന്നെയാണ്. ബാംഗ്ലൂർ ഡേയ്സ്, ഉസ്താദ് ഹോട്ടൽ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായികയായി അഞ്ജലി മേനോൻ മാറി. അഞ്ജലി മേനോന്റെ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘കൂടെ’. ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമായിരുന്നു ടൈറ്റിൽ പുറത്ത് വിട്ടത്. പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായിയെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ‘ടു കൻട്രിസ്’ നിർമ്മാതാവ് എം.രഞ്ജിത്താണ്. വർഷങ്ങൾക്ക് ശേഷം നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് അഞ്ജലി മേനോൻ ചിത്രം ‘കൂടെ’. പൃഥ്വിരാജിന്റെ പെങ്ങളായിട്ടാണ് നസ്രിയ വേഷമിടുന്നത്.
നസ്രിയയുടെ തിരിച്ചു വരവിനെ കേന്ദ്രികരിച്ചുകൊണ്ട് ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. “മനസ്സിനുള്ളിലെ കുടിനിലുള്ളിലായ് കനവുപോൾ കൂടെ ആരോ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഹമ്മിങ് മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. നസ്രിയയുടെ ‘വെൽകം ബാക്ക്’ സോങ് എന്നാണ് ഗാനത്തെ വിശേഷിപ്പിച്ചിരുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് അകന്നു നിന്ന നസ്രിയയുടെ ഇത്തരം ഒരു പ്രകടത്തിനുവേണ്ടിയാണ് മലയാളികൾ കാത്തിരുന്നത്. ബാംഗ്ലൂർ ഡേയ്സിൽ നിറഞ്ഞാടിയാ ആ പഴയ നസ്രിയയുടെ എനർജിക്കും മുഖ ഭംഗിക്കും യാതൊരു വിധ കോട്ടം സംഭവിച്ചിട്ടില്ല എന്നാണ് ഈ ടീസറിലൂടെ കാണാൻ സാധിക്കുന്നത്. ‘കൂടെ’ സിനിമയുടെ ഗാനത്തിന്റെ ചെറിയ ഒരു ടീസറിലൂടെ തന്നെ ആവേശഭരിതരായ പ്രേക്ഷകർ മുഴവൻ ഗാനത്തിന്റെ റീലീസിനായി കാത്തിരിക്കുകയാണ്. രഘു ദീക്ഷിത്താണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. പറവ സിനിമക്ക് വേണ്ടി ഛായാഗ്രഹണം നിർവഹിച്ച ലിറ്റിൽ സ്വയബാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രജപുത്ര വിശ്വൽ മീഡിയയും ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെയും ബാനറിൽ അടുത്ത മാസം ചിത്രം പ്രദർശനത്തിനെത്തും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.