സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. തമിഴിൽ നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ വിജയിക്കണമെങ്കിൽ അതിൽ നയൻ താര ആയിരിക്കണം നായിക എന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ഇപ്പോൾ തന്നെ കൊലമാവ് കോകില , ഇമൈക്ക നൊടികൾ എന്നീ രണ്ടു ചിത്രങ്ങൾ ആണ് നയൻ താര നായികയായി തമിഴിൽ തുടരെ തുടരെ പ്രദർശനത്തിനെത്തിയത്. ഈ രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. സൗത്ത് ഇന്ത്യയുടെ ഈ ലേഡി സൂപ്പർ സ്റ്റാറിന്റെ മനസ്സ് കീഴടക്കിയിരിക്കുന്നതു പ്രശസ്ത തമിഴ് സംവിധായകനായ വിഘ്‌നേശ് ശിവൻ ആണ്. ഇരുവരും ഒരുപാട് നാളായി പ്രണയത്തിലുമാണ്. നാനും റൗഡി താൻ എന്ന വിഘ്‌നേശ് ശിവൻ ചിത്രത്തിലെ നായികയുമായിട്ടുണ്ട് നയൻതാര. തങ്ങളുടെ പ്രണയം വളരെ ഓപ്പൺ ആയി കൊണ്ട് നടക്കാൻ മടി കാണിക്കാത്ത ഇരുവരും ഇപ്പോൾ ഒരു ചെറിയ വെക്കേഷനിൽ ആണ്.
ഇപ്പോഴിതാ നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വളരെ രസകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇരുവരും ഒരു മാളിൽ വെച്ച് ഒരു ഗെയിം കളിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് . വളരെ ആസ്വദിച്ചു ഗെയിം കളിക്കുന്ന നയൻ താരയെയും വിഘ്‌നേശ് ശിവനെയും നമ്മുക്ക് ആ വീഡിയോയിൽ കാണാൻ കഴിയും. ഗെയിമിൽ വിഘ്‌നേശ് ശിവനെ തറ പറ്റിച്ചു കൊണ്ട് ജയിക്കുന്നതും നയൻ താര ആണ്. ഏതായാലും ഇരുവരുടെയും സന്തോഷം നിറഞ്ഞ രസകരമായ ഈ മുഹൂർത്തം ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആയി മാറുകയാണ്. നയൻ താരയുടേതായി, തമിഴ്, തെലുങ്ക് ഭാഷകളിലായി വമ്പൻ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. നയൻതാര ഇപ്പോൾ മലയാളത്തിലും ഒരു ചിത്രം ചെയ്യുന്നുണ്ട്. നിവിൻ പോളിയുടെ നായികയായി ലവ് ആക്ഷൻ ഡ്രാമ എന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ ആണ് നയൻ താര ഇപ്പോൾ അഭിനയിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.