മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് നവ്യ നായർ. 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ഭാഗമായത്. പിന്നീട് നന്ദനം, കല്യാണ രാമൻ, കുഞ്ഞിക്കൂനൻ, പാണ്ടിപട തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അഭിനയ രംഗത്തിൽ നിന്ന് വർഷങ്ങളായി പിന്മാറി നിൽക്കുന്ന നവ്യ നായർ ഇപ്പോൾ നൃത്ത രംഗത്തിലൂടെ വീണ്ടും പ്രേക്ഷക മനസ്സ് കീഴടക്കുകയാണ്. ധനുഷ്, സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ മാരി 2 ലെ റൗഡി ബേബി എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ചുവട് വെച്ചിരിക്കുകയാണ് നവ്യ നായർ.
നവ്യ നായരുടെ റൗഡി ബേബി യൂ ട്യൂബിൽ ഏഴ് ലക്ഷം കാഴ്‌ചക്കാരെ സ്വന്തമാക്കി മുന്നേറികൊണ്ടിരിക്കുകയാണ്. താരത്തിന്റെ നൃത്ത ചുവടിനെ അഭിനന്ദിച്ചു ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. സായ് പല്ലവിയുടെ അത്രേയും ഊർജം ഇല്ലെങ്കിലും നവ്യ നന്നായി ചെയ്തുവെന്നാണ് ഭൂരിപക്ഷം അഭിപ്രായം. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് റൗഡി ബേബി. സായ് പല്ലവിയുടെ പകരം വെക്കാൻ സാധിക്കാത്ത നൃത്ത ചുവടുകൾ തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. റൗഡി ബേബി എന്ന ഗാനം യൂ ട്യൂബിൽ കുറെ നാളുകൾ ട്രേഡിങ് പൊസിഷനിൽ ഉണ്ടായിരുന്നു. ഒരു വർഷം മുമ്പ് പുറത്തിറങ്ങിയ റൗഡി ബേബി എന്ന ഗാനം 959 മില്യൻ കാഴ്ചക്കാരെയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ യൂ ട്യൂബിൽ സ്വന്തമാക്കിയിരിക്കുന്ന ഗാനമായി റൗഡി ബേബി മാറുകയായിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.