പ്രശസ്ത മലയാള നടി നവ്യ നായരുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. ഗുരുവായൂർ അമ്പലത്തിൽ തൊഴാനെത്തിയ നവ്യ നായരുടെ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. പ്രണവ് സി സുഭാഷ് ആണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. നന്ദനം എന്ന ചിത്രത്തിലെ ഗാനം ഉപയോഗിച്ചിരിക്കുന്ന ഈ വീഡിയോ പ്രേക്ഷകർക്ക് നൽകുന്നത് ആ ചിത്രത്തിലെ നവ്യയുടെ കഥാപാത്രത്തിന്റെ ഓർമ്മകൾ ആണ്. രഞ്ജിത് ഒരുക്കിയ നന്ദനം എന്ന ചിത്രത്തിൽ ബാലാമണി എന്ന ഗുരുവായൂരപ്പൻ ഭക്തയായ കഥാപാത്രത്തെയാണ് നവ്യ നായർ അവതരിപ്പിച്ചത്. ആ ചിത്രത്തിലെ ഗംഭീര പ്രകടനം നവ്യ നായർ എന്ന നടിയെ മലയാള സിനിമാ പ്രേമികൾക്കിടയിൽ പ്രിയങ്കരിയാക്കി എന്ന് മാത്രമല്ല സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം വരെ നവ്യയെ തേടിയെത്തി. രഞ്ജിത് ഒരുക്കിയ നന്ദനം, സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്നീ ചിത്രങ്ങളാണ് നവ്യ നായർക്കു വലിയ ശ്രദ്ധ നേടിക്കൊടുത്തത്.
അതിനു ശേഷം മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച നവ്യ നായർ വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുകയിരുന്നു. പിന്നീട് ടെലിവിഷൻ പരിപാടികളിലൂടെയും നൃത്ത പരിപാടികളിലൂടെയും നവ്യ തിരിച്ചു വന്നു. സോഷ്യൽ മീഡിയയിലും ഇപ്പോൾ ഏറെ സജീവമാണ് നവ്യ നായർ. ഏതായാലും ഇപ്പോൾ നവ്യയുടെ വൈറലാവുന്ന ഈ വീഡിയോ ഒരു നൊസ്റ്റാൾജിയ തന്നെയാണ് ആരാധകർക്ക് സമ്മാനിക്കുന്നത്. നവ്യയുടെ ഈ വീഡിയോ എടുത്ത പ്രണവ് സി സുഭാഷ് നേരത്തെ എടുത്ത മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രവി പിള്ളയുടെ മകന്റെ കല്യാണത്തിന് ഗുരുവായൂർ എത്തിയ മോഹൻലാലിന്റെ വീഡിയോ ആണ് അന്ന് പ്രണവ് പകർത്തിയത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.