തെലുങ്ക് യുവ താരം നാനി നായകനായി എത്തുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രമായ ദസറ ഇപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പ്രേക്ഷകർ ഇത് വരെ കാണാത്ത രൂപത്തിലും ഭാവത്തിലും നാനി എത്തുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് അദ്ദേഹത്തിന്റെ ഗംഭീര ആക്ഷൻ സീനുകൾ ആയിരിക്കുമെന്ന് ടീസർ സൂചിപ്പിക്കുന്നു. വീണ്ടും പാൻ ഇന്ത്യ ലെവലിൽ വമ്പൻ തരംഗമാകാൻ സാധ്യതയുള്ള ഒരു തെലുങ്ക് ചിത്രമായിരിക്കും ദസറ എന്ന ഫീലും ഈ ടീസർ നമ്മുക്ക് നൽകുന്നുണ്ട്. 2023 മാർച്ച് 30നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിനോടകം ആറ് മില്യൺ കാഴ്ചക്കാരെയാണ് ഈ ടീസർ നേടിയെടുത്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
പുഷ്പ എന്ന ചിത്രത്തിലെ അല്ലു അർജുനെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് നാനി ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ഗോദാവരി കനിയിലെ സിങ്കേരണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുക എന്നാണ് സൂചന. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ഈ ചിത്രം ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ആണ് നിർമ്മിക്കുന്നത്. കീർത്തി സുരേഷ് ആണ് ഇതിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സത്യൻ സൂര്യൻ, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി, സംഗീതമൊരുക്കിയത് സന്തോഷ് നാരായണൻ എന്നിവരാണ്. സംവിധായകൻ തന്നെയാണ് ദസറ രചിച്ചിരിക്കുന്നതും.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.