തെലുങ്കു താരം നാനിയും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളാകുന്ന തമിഴ് ചിത്രം ദസറയുടെ പുത്തൻ പ്രോമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. സ്പാര്‍ക്ക് വീഡിയോ എന്ന പേരിൽ പുറത്തു വന്നിരിക്കുന്ന ഈ വീഡിയോയിൽ, തന്റെ കരിയറിൽ ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് നാനി എത്തിയിരിക്കുന്നത്. കെ.ജി.എഫും പുഷ്പയും ഒന്നിച്ചൊരു വേര്‍ഷന്‍ എന്നാണ് വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമന്റ്. എസ്.എല്‍.വി സിനിമാസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ശ്രീകാന്ത് ഒഡേലയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകൂറി ആണ് നിർമ്മിക്കുന്നത്.
സത്യൻ സൂര്യൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണൻ ആണ്. നവീൻ നൂലി ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. എ. എസ്. ദിനേശ്, ശബരി എന്നിവരാണ് ഈ ചിത്രത്തിന്റെ പി ആർ ഓ ആയി ജോലി ചെയ്യുന്നത്. ശ്യാം സിംഘ റോയിയാണ് അവസാനമായി ഇറങ്ങിയ നാനിയുടെ. സായി പല്ലവി നായികാ വേഷം ചെയ്ത ഈ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഇതു കൂടാതെ ദളപതി വിജയ് നായകനായി എത്തുന്ന തമിഴ്- തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൽ നാനിയും ഉണ്ടാകുമെന്നു സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. ഏതായാലും ദസറയിൽ നാനി എത്തിയിരിക്കുന്ന കിടിലൻ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.