പ്രശസ്ത മലയാള നായികാ താരം നമിത പ്രമോദ് പ്രധാന വേഷം ചെയ്ത് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരവ്. ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഓഡിയോ എന്നിവയുടെ ലോഞ്ചിങ് കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്നു. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റ് പ്രോഡക്ഷനും വിഫ്റ്റ് സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. വെസ്റ്റ്‌ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയുടെ നിർമ്മാണ ബാനറായ വിഫ്റ്റ് സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. വിഫ്റ്റ് സിനിമാസിന്റെ ലോഗോ ലോഞ്ചും ഇന്നലെയാണ് നടന്നത്. ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് മാത്രമായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത് ആദ്യമായിട്ടാണ് എന്ന പ്രത്യേകതയുമുണ്ട്. നമിത പ്രമോദ് കൂടാതെ, ഡാനിയൽ ബാലാജി,സർജാനോ ഖാലിദ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഇരവ് എന്ന ചിത്രം, വിഫ്റ്റിലെ വിദ്യാർത്ഥികളായ ഫസ്‌ലിൻ മുഹമ്മദും അജിൽ വിത്സനും ചേർന്നാണ് സംവിധാനം ചെയ്യുന്നത്.
രാജ് സക്കറിയാസ്, ശ്യംധർ, ജൂഡ് എ എസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് വിഷ്ണു പി വിയാണ്. അജയ് ടി എ, ഫ്രാങ്ക്‌ളിൻ ഷാജി, അമൽനാഥ് ആർ എന്നിവർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിഖിൽ വേണുവും, ഇതിനു സംഗീതമൊരുക്കിയത് അരുൺ രാജുമാണ്. ഒരു ഇമോഷണൽ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് വാഗമണിൽ ആണ്. സിനിമ വിദ്യാഭ്യാസ മേഖലയിൽ വിഫ്റ്റ് പത്ത് വർഷങ്ങൾ പിന്നിടുന്ന സമയത്താണ് വിഫ്റ്റ് സിനിമാസ് എന്ന നിർമ്മാണ ബാനറുമായി അവരെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ മികച്ച ശ്രദ്ധയാണ് നേടുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.