നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തണ്ടേൽ’- ലെ ശിവ ശക്തി ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. “നമോ നമഃ ശിവായ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് ജോണാവിതുല, ആലപിച്ചത് അനുരാഗ് കുൽക്കർണി, ഹരിപ്രിയ എന്നിവരാണ്. ദേവി ശ്രീ പ്രസാദ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ആദ്യഗാനമായ “ബുജ്ജി തല്ലി” വൻ ഹിറ്റായി മാറിയിരുന്നു. 2025 ഫെബ്രുവരി 7 -നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക സായ് പല്ലവിയാണ്.
സമാനതകളില്ലാത്ത ഒരു ദൃശ്യ-ശ്രവ്യ അനുഭവമാണ് ശിവ ശ്കതി ഗാനം നൽകുന്നത്. നൃത്തം, ഭക്തി, മഹത്വം എന്നിവ സമന്വയിപ്പിക്കുന്ന ഒരു മാസ്റ്റർപീസ് ആയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആത്മീയ ബന്ധം ഉയർത്തുകയും കാഴ്ചക്കാരെ ഭക്തിയുടെയും വിസ്മയത്തിന്റെയും മാനസികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ശബ്ദങ്ങളെ ആധുനിക സംഗീതവുമായി പരിധിയില്ലാതെ സംയോജിപ്പിക്കുന്ന ഗാനം വളരെ ശ്കതമായ രീതിയിലാണ് ഉല്ലാസത്തിന്റെയും ഭക്തിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നത്. ശേഖർ മാസ്റ്ററുടെ നൃത്തസംവിധാനം ഈ ഗാനത്തെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുന്ന മറ്റൊരു ഹൈലൈറ്റാണ്.
ലവ് സ്റ്റോറി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ഓൺ-സ്ക്രീൻ രസതന്ത്രത്തിലൂടെ മുമ്പ് പ്രേക്ഷകരെ ആകർഷിച്ച നാഗ ചൈതന്യയും സായ് പല്ലവിയും ഈ ഗാനത്തിൽ വിസ്മയിപ്പിക്കുന്ന രീതിയിലാണ് നൃത്തം ചെയ്യുന്നത്. മനോഹരമായ വമ്പൻ സെറ്റുകളും ചിത്രത്തിന്റെ വലിപ്പവും ഗാനരംഗത്തിന്റെ ആകർഷണവും വർധിപ്പിക്കുന്നു. കലാപരവും ആത്മീയവുമായ സംയോജനത്തിലൂടെ ഭഗവാൻ ശിവൻറെ മഹത്വത്തിൻറെ ആഘോഷമാണ് നമോ നമ ശിവായ ഗാനം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ, ബാനർ- ഗീത ആർട്സ്, നിർമ്മാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.