നവാഗതനായ ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് നാം. ക്യാമ്പസ് കഥ പറയുന്ന ചിത്രത്തിൽ ശബരീഷ് വർമ്മ, രാഹുൽ മാധവ് എന്നിവരാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്. അതിഥി രവി, ഗായത്രി സുരേഷ്, മറീന മൈക്കിൾ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാരായി എത്തിയിരിക്കുന്നത്. നോബി, തമ്പി ആൻറണി, നിരഞ്ജൻ സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലർ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ടോവിനോ തോമസ് ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവർ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരുന്നു ഗൗതം വാസുദേവ മേനോൻ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ ഗാനം വളരെയധികം തരംഗം സൃഷ്ടിച്ചിരുന്നു. 15 ലക്ഷത്തിൽപരം കാഴ്ചക്കാരെ സ്വന്തമാക്കിയ ആദ്യ ഗാനത്തിനുശേഷം രണ്ടാം ഗാനം ഇന്ന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നു.
അഴകിൻ ചെന്നൈ എന്നു തുടങ്ങുന്ന അതിമനോഹര ഗാനം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നവാഗതരായ അശ്വിൻ, സന്ദീപ് എന്നിവർ ചേർന്നാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാവ് കൂടിയായ നിരഞജ് സുരേഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻ രാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത്. എല്ലാരും ഒന്നാണ് എന്നു തുടങ്ങുന്ന ആദ്യ ഗാനത്തെ പോലെ തന്നെ മികച്ച ഗാനവും പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർത്തിക് നല്ല മുത്തു ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജെ. ടി. പി ഫിലിംസ് നിർമ്മിച്ച ചിത്രം മെയ് ആദ്യ വാരം തിയേറ്ററുകളിലെത്തും.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
This website uses cookies.