തെലുങ്ക് സൂപ്പർ താരം രവി തേജ നായകനായി എത്തുന്ന ഏറ്റവും പുതിയ മാസ്സ് മസാല എന്റർടൈനറാണ് രാമറാവു ഓൺ ഡ്യൂട്ടി. ഈ ചിത്രത്തിലെ ഒരു ലിറിക്കൽ വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇന്ന് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ ഹൈലൈറ്റ് അന്വേഷി ജെയിൻ എന്ന താരസുന്ദരിയുടെ ഗ്ലാമർ നൃത്തമാണ്. വിക്രം വേദ, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സാം സി എസ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. നാ പേര് സീസ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ, സംഗീത സംവിധായകൻ സാം സി എസ് എന്നിവരും, വരികൾ രചിച്ചത് ചന്ദ്രബോസുമാണ്. ശരത് മണ്ഡവ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രവി തേജക്കൊപ്പം ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ദിവ്യാഷ കൗശിക് ഒരു നായികാ കഥാപാത്രമായി എത്തുന്ന ഇതിൽ, മലയാളി താരം രജിഷാ വിജയനാണ് മറ്റൊരു നായികാ വേഷം ചെയ്യുന്നത്. ഇവരെ കൂടാതെ വേണു തോറ്റമ്പുഡി, നാസർ, സീനിയർ നരേഷ്, പവിത്ര ലോകേഷ്, ജോൺ വിജയ്, ചൈതന്യ കൃഷ്ണ, തനികേല ഭരണി, രാഹുൽ രാമകൃഷ്ണ, യൂറോജുല്ലോ ശ്രീ, മധു സുധൻ റാവു, സുരേഖ വാണി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. എസ് എൽ വി സിനിമാസ്, ആർ ടി ടീം വർക്ക് എന്നിവയുടെ ബാനറിൽ സുധാകർ ചെറുകുറിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ കെ എൽ ആണ്. പീറ്റർ ഹെയ്‌ൻ, സ്റ്റണ്ട് ശിവ എന്നിവരാണ് ഇതിനു വേണ്ടി സംഘട്ടനം ഒരുക്കിയത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.