ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ. അനീഷ് അൻവർ സംവിധാനം ചെയ്ത ഈ ചിത്രം ഇതിന്റെ പൂജ മുതൽ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ്. മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും ചേർന്ന് ദീപം തെളിയിച്ചാണ് ഈ ചിത്രം ആരംഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. യുവ താരം ടോവിനോ തോമസ് റിലീസ് ചെയ്ത ഈ ട്രൈലെർ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. അടുത്ത മാസം ആണ് മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ റിലീസ് ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന് തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ഷാനി ഖാദർ ആണ്.
കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ, കുഞ്ചാക്കോ ബോബൻ ചിത്രമായ കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവർ ചേർന്ന് അചിച്ച സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ. ബഷീറിന്റെ പ്രേമ ലേഖനം, കുമ്പസാരം, സക്കറിയയുടെ ഗർഭിണികൾ, മുല്ലമൊട്ടും മുന്തിരി ചാറും എന്നീ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകൻ ആണ് അനീഷ് അൻവർ. സലിം കുമാർ, ധർമജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബാബുരാജ്, രമേശ് പിഷാരടി, ബൈജു, ജോണി ആന്റണി, സുരഭി സന്തോഷ്, ദിവ്യ പിള്ളൈ തുടങ്ങിയവർ അണിനിരക്കുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദനും അതിഥി താരമായി എത്തുന്നുണ്ട്. സമീർ ഹഖ് ദൃശ്യങ്ങൾ നൽകിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വിഷ്ണു മോഹൻ സിതാര ആണ്. രഞ്ജിത്ത് ടച് റിവർ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.