ഓഡിയോ ലോഞ്ചിനിടയിൽ അവതാരക ഹിന്ദിയിൽ സംസാരിച്ചപ്പോൾ വേദി വിട്ടിറങ്ങിയ എ.ആർ റഹ്മാനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. 99 സോങ്‌സ് എന്ന പുതിയ ചിത്രത്തിന്റെ ഓടിയ ലോഞ്ചിൽ ആണ് സംഭവം. എ.ആർ റഹ്മാൻ സംഗീത സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ഒരുങ്ങുന്നത്. ഏപ്രിൽ 16 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ബോളിവുഡ് താരം ഇഹാൻ ഭട്ടാണ്. ചടങ്ങിൽ എല്ലാവരെയും തമിഴിൽ അഭിസംബോധന ചെയ്ത് അവതാരക ഇഹാൻ ഭട്ടിനെ ഹിന്ദിയിൽ സ്വാഗതം ചെയ്തപ്പോൾ എ. ആർ റഹ്മാൻ ആശ്ചര്യം പ്രകടിപ്പിക്കുകയും. ഹിന്ദി ? എന്ന് ചോദിച്ചു കൊണ്ട് വേദിയിൽ നിന്നും ഇറങ്ങുകയായിരുന്നു. വളരെ ഹാസ്യ രൂപയാണ് എ.ആർ റഹ്മാൻ കൈകാര്യം ചെയ്തത്. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ തമിഴ് താരങ്ങൾ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. റഹ്മാന്റെ ഈ പ്രവർത്തി സദസ്സിൽ വലിയ ചിരി പടർത്തുകയാണ് ചെയ്തത് കൂടെ കാണികളുടെ വലിയ ഹർഷാരവം മുഴങ്ങുകയും ചെയ്തു. അവതാരകയുടെ ഹിന്ദി കേട്ടയുടനെ മുഖത്ത് ഒട്ടും ഗൗരവഭാവം ഇല്ലാതെ തന്നെയാണ് റഹ്മാൻ വേദിവിട്ടത് തൊട്ടടുത്ത കസേരയിൽ പോയിരുന്നത്. വെറുതെ തമാശയ്ക്ക് ചെയ്തതാണ് എന്ന് റഹ്മാൻ അവതാരകയോടെ പറയുന്നത് വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
പിണങ്ങി പോകുന്ന റഹ്മാനെ തിരിച്ചു വേദിയിലേക്ക് സ്വാഗതം ചെയ്യാൻ അവതാരക ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇഹാനോട് മാത്രമാണ് ഹിന്ദിയിൽ സംസാരിക്കുന്നത് എന്നും ദയവുചെയ്ത് പിണങ്ങി പോകരുതെന്നും അവതാരക പറയുന്നുണ്ട്. എന്നാൽ താൻ വെറും തമാശയാണ് ചെയ്തതെന്ന് അപ്പോൾ തന്നെ റഹ്മാൻ പ്രതികരിക്കുകയും ചെയ്തു. തമാശയ്ക്ക് വേണ്ടിയാണെങ്കിലും എ.ആർ റഹ്മാൻ ചെയ്ത ഈ പ്രവർത്തി വളരെ വലിയ രീതിയിൽ വാർത്തയായി കഴിഞ്ഞിരിക്കുകയാണ്. ദേശീയ നവമാധ്യമങ്ങളിൽ അടക്കം ഈ സംഭവം വലിയ വാർത്തയായി ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ വിഷയത്തോട് വളരെ വൈകാരികമായും വിമർശനാത്മകമായും പ്രതികരിക്കുന്നവരുമുണ്ട്. തമിഴ് വംശജർക്ക് ഹിന്ദിയോടുള്ള വിരോധം വളരെ ചരിത്രപ്രാധാന്യമുള്ള ഒരു വിഷയമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ പ്രധാന വിഷയങ്ങളിലൊന്നാണ് ഹിന്ദി- തമിഴ് പോര്.
വീഡിയോ കടപ്പാട്: Maalaimalar
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.