മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആയി എത്തുന്ന മാമാങ്കം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. വള്ളുവനാട്ടിലെ ഇതിഹാസമായ ചാവേറുകളെ അടിസ്ഥാനമാക്കിയൊരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകനായ എം പദ്മകുമാർ ആണ്. പതിനേഴാം നൂറ്റാണ്ടിൽനടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ പോകുന്നത്. ആദ്യം സജീവ് പിള്ള രചന നിർവഹിച്ചു സംവിധാനം ചെയ്തു തുടങ്ങിയ ഈ ചിത്രം അണിയറയിൽ ഉണ്ടായ കുറച്ചു പ്രശ്നങ്ങൾ മൂലം സജീവ് പിള്ളയിൽ നിന്ന് എം പദ്മകുമാറിലേക്കു എത്തിച്ചേരുകയ്യായിരുന്നു. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ന് ഓഡിയോ ലോഞ്ച് നടന്ന ഈ ചിത്രത്തിലെ ശ്രേയഘോഷാൽ പാടിയ ആദ്യ ഗാനം ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു. എം ജയചന്ദ്രൻ ഈണം നൽകിയ മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
റഫീഖ് അഹമ്മദ് രചന നിരവഹിച്ചിരിക്കുന്ന ഈ ഗാനം അതിന്റെ കാവ്യ ഭംഗി കൊണ്ടും കൂടിയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ശ്രേയ ഘോഷാൽ വളരെ മധുരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് എം ജയചന്ദ്രൻ ഒരുക്കിയ സംഗീതം ശ്രോതാക്കളുടെ മനസ്സുകളെ തൊടുന്നതാണെന്നു ഉറപ്പിച്ചു പറയാൻ സാധിക്കും. ഈ ഗാനത്തിനായി മനോജ് പിള്ളൈ ഒരുക്കിയ ദൃശ്യങ്ങളുടെ മനോഹാരിതയാണ് ഇതിന്റെ മറ്റൊരു ഹൈലൈറ്റ്. നിഴലും വെളിച്ചവും വർണ്ണാഭമായ വിളക്കുകളും നിറച്ചു ഒരു വിസ്മയ ലോകം തന്നെയാണ് അദ്ദേഹം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.
എസ് ബി സതീശൻ ഒരുക്കിയിരിക്കുന്ന വസ്ത്രാലങ്കാരവും അതുപോലെ പി എം സതീഷ്, മനോജ് എം ഗോസ്വാമി എന്നിവരുടെ പ്രൊഡക്ഷൻ ഡിസൈനും അഭിനന്ദനം അർഹിക്കുന്നു. ഈ ഗാന രംഗം അതിമനോഹരമാക്കുന്നതിൽ ഇരുവരും വഹിച്ച പങ്കു വളരെ വലുതാണ്. ഏതായാലും പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കുന്ന ഒരു ഗാനമാണ് മാമാങ്കത്തിൽ നിന്ന് ആദ്യം തന്നെ നമ്മുടെ മുന്നിൽ എത്തിയിരിക്കുന്നത് എന്ന് ഉറപ്പിച്ചു തന്നെ പറയാം. ശങ്കർ രാമകൃഷ്ണൻ ആണ് ഈ ചിത്രത്തിന്റെ അവലംബിത തിരക്കഥ രചിച്ചിരിക്കുന്നത്. ആർ സി കമലക്കണ്ണൻ വി എഫ് എക്സ് വിഭാഗം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബോളിവുഡിലെ ബെൽഹാര ടീം ആണ്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.