നവാഗത സംവിധായകനായ ഡോക്ടർ പ്രഗാബൽ സംവിധാനം ചെയ്ത മഡ്‌ഡി എന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ഇതിന്റെ ടീസർ റിലീസ് ചെയ്തത്. പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സംവിധായകനായ ഡോക്ടർ പ്രഗാബലും മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവരും ചേർന്നാണ്. മലയാള സിനിമ ചരിത്രത്തിൽ ഇങ്ങനെ ഒരു ചിത്രം ആദ്യമായാണ് എത്തുന്നത്. ഇതിന്റെ ടീസറിൽ പറയുന്നത് ഓഫ് റോഡ് മഡ് റേസിങ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ തന്നെ ആദ്യ ചിത്രമാണ് മഡ്‌ഡി എന്നാണ്. ഏതായാലും സ്റ്റൈലിഷ് ആയ രംഗങ്ങളും കിടിലൻ മെക്കിങ്ങും കൊണ്ട് ഇതിന്റെ ടീസർ വലിയ പ്രേക്ഷക പ്രശംസയാണ് നേടുന്നത്. കെ ജി രതീഷ് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു. റിദാൻ കൃഷ്ണ, യുവാൻ, അനുഷ സുരേഷ്, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
കെ ജി എഫിന് സംഗീതം നൽകിയ രവി ബസ്‌റൂർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു രാക്ഷസൻ എന്ന തമിഴ് ത്രില്ലർ എഡിറ്റ് ചെയ്ത സാൻ ലോകേഷ് ആണ്. റൺ രവി സംഘട്ടനം ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു അഡ്വെഞ്ചറസ് ത്രില്ലിംഗ് ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഡ്യൂപ്പിന്റെ സഹായമില്ലാതെ അഭിനേതാക്കൾ തന്നെ ചെയ്തിരിക്കുന്ന ഗംഭീര ആക്ഷൻ രംഗങ്ങൾ ഇതിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.