പുറത്തിറങ്ങിയ നിമിഷങ്ങൾക്കകം സമൂഹ മാധ്യമത്തിലൂടെ തരംഗമായി മാറിയ മഡ്ഡി എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് 3 മില്യൻ കാഴ്ചക്കാർ. നവാഗതനായ ഡോക്ടർ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന മഡ്ഡിയുടെ മോഷൻ പോസ്റ്ററിന് യൂട്യൂബിൽ 3 മില്യണിന് മുകളിൽ കാഴ്ചക്കാരെ നേടാനായത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു. തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും ശ്രീ മുരളിയും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ മഡ് റേസ് ചിത്രമായി ഒരുങ്ങുന്ന മഡ്ഡി ഈ പ്രത്യേകത കൊണ്ട് തന്നെ നേരത്തെ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പ്രേക്ഷകരിൽ വലിയ ആകാംഷ നിറച്ച ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് ശേഷം അണിയറപ്രവർത്തകർ ഉടൻ തന്നെ ടീസറും പുറത്തുവിടുന്നതായിരിക്കും. പ്രതീക്ഷിച്ചതിലും വലിയ ആവേശകരമായ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിലെ മോഷൻ പോസ്റ്റർ ലഭിച്ചിരിക്കുന്നത്. ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പി.കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് ആണ് അവതരിപ്പിക്കുന്നത്. മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവർക്കൊപ്പം സംവിധായകൻ ഡോക്ടർ പ്രഗാബലും ചേർന്നാണ് മഡ്ഡിയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ഓഫ് റോഡ് മഡ് റേസിങ്ങിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ഈ ചിത്രത്തിൽ ആക്ഷന് ഏറെ പ്രാധാന്യമുണ്ടെന്ന് പറയേണ്ടതില്ലല്ലോ. പ്രതികാരം, ഹാസ്യം, ഫാമിലി ഇമോഷൻ തുടങ്ങിയ കഥ മുഹൂർത്തങ്ങൾ വളരെ ത്രില്ലിംഗ് ആയി തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ മഡ്ഡിക്ക് കഴിയും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സാഹസിക രംഗങ്ങൾ ഒരുപാടുള്ള മഡ്ഡി ഒരു പാൻ ഇന്ത്യൻ ചിത്രമായാണ്എത്തുന്നത്. ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത,
അനുഷ സുരേഷ്, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ തുടങ്ങി മലയാളികളുടെ മനസിൽ ഇടംപിടിച്ച നിരവധി അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു. വിഷ്വൽസിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് കെ ജി രതീഷ് ആണ്. രാക്ഷസൻ എന്ന തമിഴ് ത്രില്ലർ എഡിറ്റ് ചെയ്ത സാൻ ലോകേഷാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന് സംഗീതം നിർവഹിച്ച രവി ബസ്‌റൂറാണ് ഈ ചിത്രത്തിലും സംഗീതമൊരുക്കുന്നത്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.