പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ ബിസിനസ്സ്മാൻ ലെജൻഡ് ശരവണൻ ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ദി ലെജൻഡ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം വലിയ ശ്രദ്ധ നേടുകയാണ്. ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ ഒരുങ്ങിയ മോസലോ മൊസല് എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ഹിറ്റ് ആയി മാറുന്നത്. ലെജൻഡ് ശരവണനും ഗ്ലാമർ നായികമാരും ചേർന്നുള്ള നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. അർമാൻ മാലിക്, മുകേഷ് മുഹമ്മദ് എന്നിവർ ചേർന്ന് പാടിയ ഈ ഗാനം രചിച്ചത് പാ വിജയ് ആണ്. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ഇന്ന് റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഇതിനോടകം ഒന്നര ലക്ഷത്തോളം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു.
ജെ ഡി ആൻഡ് ജെറി എന്നീ സംവിധായകർ ചേർന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നായകനായ ലെജൻഡ് ശരവണൻ തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമെറ ചലിപ്പിച്ചത് പി വേൽരാജ്, എഡിറ്റ് ചെയ്തിരിക്കുന്നത് റൂബൻ എന്നിവരാണ്. പ്രശസ്ത നൃത്ത സംവിധായകൻ ആയ രാജു സുന്ദരം ആണ് ഇന്ന് പുറത്തു വന്ന ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബ്രിന്ദ മാസ്റ്റർ, ദിനേശ് മാസ്റ്റർ എന്നിവരും ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചിട്ടുണ്ട്. പട്ടുകോട്ടൈ പ്രഭാകർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ഉർവശി റൗട്ടല്ല ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. പ്രഭു, വിവേക്, നാസർ, വിജയകുമാർ, കോവൈ സരള എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രമായി ആണ് ദി ലെജൻഡ് ഒരുക്കുന്നത് എന്നാണ് സൂചന.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.