മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള മലയാള താരമാണ്. ഓൺലൈനിലും പുറത്തും ഏറ്റവും വലിയ ആരാധക വൃന്ദമുള്ള മലയാള താരമാണ് മോഹൻലാൽ എന്നത് കൊണ്ട് തന്നെ അദ്ദേഹവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അങ്ങനെ വമ്പൻ ഹിറ്റായി മാറിയ ഒട്ടേറെ വീഡിയോകളും ഫോട്ടോകളും മോഹൻലാലിന്റേതായി ഉണ്ട്. ഇപ്പോഴിതാ, അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ‘അമ്മ ജനറൽ ബോഡി മീറ്റിംഗിലേക്കുള്ള മോഹൻലാലിന്റെ എൻട്രിയും അവിടെയുള്ള നിമിഷങ്ങളുമാണ് ഈ വീഡിയോയുടെ ഉള്ളടക്കം. പരമ്പരാഗതമായ വേഷത്തിൽ, രാജകീയ എൻട്രി ആണ് മോഹൻലാൽ ‘അമ്മ മീറ്റിംഗിലേക്കു നടത്തിയത്. അത്കൊണ്ട് തന്നെ ഇന്നലെ മുതൽ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ആ മീറ്റിംഗിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ആണ്.
മോഹൻലാലിനൊപ്പം ഒരു ചിത്രം എടുക്കാൻ അമ്മയിലെ മറ്റു താരങ്ങൾ മത്സരിക്കുന്ന കാഴ്ചയും കാണാൻ സാധിക്കുമായിരുന്നു. അമ്മ പ്രസിഡന്റ് ആയി തുടർച്ചയായി രണ്ടാം തവണയും എതിരില്ലാതെയാണ് മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തു വന്നു രണ്ടു വർഷം കൊണ്ട് തന്നെ അമ്മ സംഘടനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളാവാൻ മോഹൻലാലിന് സാധിച്ചു എന്നാണ് സംഘടനയിലെ ഓരോ അംഗങ്ങളും അഭിപ്രായപ്പെടുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് ഹരി എം നായരും, ഈ വീഡിയോക്ക് വേണ്ടിയുള്ള ദൃശ്യങ്ങൾ പകർത്തിയത് പ്രണവ് സി സുഭാഷുമാണ്. നേരത്തെ ഗുരുവായൂർ അമ്പലത്തിൽ നിന്നുള്ള മോഹൻലാലിന്റെ ഇതുപോലെ ഒരു വീഡിയോ പ്രണവും ഹരിയും ചേർന്ന് ചെയ്തത് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.