മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി ഈ വർഷം റിലീസ് ചെയ്ത ചിത്രമാണ് ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2 . ആഗോള തലത്തിൽ വരെ വമ്പൻ വിജയം നേടിയ ഈ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മോഹൻലാലിന് ലഭിച്ചത് കേരളത്തിനു അകത്തും പുറത്തു നിന്നും അതുപോലെ ഇന്ത്യക്കു പുറത്തു നിന്ന് വരെയുള്ള പ്രശംസയാണ്. ഇതിലെ കേന്ദ്ര കഥാപാത്രമായ ജോർജുകുട്ടി ആയി മാറാൻ വലിയ രീതിയിൽ ആണ് മോഹൻലാൽ ശരീര ഭാരം കുറച്ചതു. വളരെയധികം സ്ലിം ആയ മോഹൻലാലിന്റെ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആ രീതിയിൽ ഫിസിക്കൽ മേക് ഓവർ നടത്താൻ ആയുർവേദ ചികിത്സയും കൃത്യമായ ഡയറ്റും സ്വീകരിച്ചതിനൊപ്പം വളരെ കഠിനമായ വർക്ക് ഔട്ട് പ്ലാനുകളും മോഹൻലാൽ പിന്തുടർന്നിരുന്നു. ഇപ്പോഴിതാ ലോക്ക് ഡൌൺ സമയത്തു വർധിച്ച ശരീര ഭാരം കുറക്കാൻ, മോഹൻലാൽ നടത്തിയ വർക്ക് ഔട്ടുകളുടെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഈ അറുപതാം വയസ്സിലും അദ്ദേഹം എടുക്കുന്ന പരിശ്രമത്തിന്റെ ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
ഫിറ്റ്‌നെസ് ട്രെയിനർ ഡോ. ജെയ്സന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാലിന്റെ ഫിസിക്കൽ മേക് ഓവർ നടന്നത്. ഡോ. ജെയ്സന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വന്നതും. ആരാധകരും സിനിമാ പ്രേമികളും ഫിറ്റ്നസ് പ്രേമികളുമെല്ലാവരും വലിയ പ്രശംസയാണ് മോഹൻലാൽ എടുത്ത ഈ പരിശ്രമത്തിനു നൽകുന്നത്. തന്റെ കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്താനും ഈ പ്രായത്തിലും ഏറ്റവും മികച്ച ഫിറ്റ്നസ് കാത്തു സൂക്ഷിക്കാനും മോഹൻലാൽ എടുക്കുന്ന പരിശ്രമത്തിനു സോഷ്യൽ മീഡിയ നൂറിൽ നൂറു മാർക്കാണ് നൽകുന്നത്. ഏകദേശം ഒരു മാസത്തോളം സമയം കൊണ്ടാണ് മോഹൻലാൽ തന്റെ ശരീരഭാരം മികച്ച രീതിയിൽ കുറച്ചതു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.