മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രം ഇന്ന് മലയാളികൾ ഏറ്റവും അധികം കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണ്. ഇപ്പോൾ ചിത്രീകരണത്തിന്റെ അവസാന സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ അടുത്ത മാസം ആരംഭിക്കും. ശരീരഭാരം കുറച്ചു പുതിയ ലുക്കിൽ ആണ് മോഹൻലാൽ ഈ ഷെഡ്യൂളിൽ ജോയിൻ ചെയ്യാൻ പോകുന്നത്. കഴിഞ്ഞ അൻപതോളം ദിവസം ആയി ശരീര ഭാരം കുറക്കാനുള്ള പരിശീലത്തിൽ ആയിരുന്ന മോഹൻലാലിനെ ആരും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പുതിയ ലുക്ക് എങ്ങനെ ആയിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും. പുതിയ ഷെഡ്യൂളിൽ ശരീര ഭാരം കുറക്കുന്നതിനൊപ്പം തന്റെ മീശയും വടിച്ചായിരിക്കും അദ്ദേഹം പ്രത്യക്ഷപ്പെടുക. ഏതായാലും ആ ലുക്ക് നാളെ മോഹൻലാലിനെ ഒഫീഷ്യൽ പേജ് വഴി റിലീസ് ചെയ്യും.
നാളെ മോഹൻലാലിൻറെ ലുക്ക് എത്തുന്നു എന്ന് അനൗൺസ് ചെയ്യുന്ന ഒരു ടീസർ ഇന്ന് ഒടിയൻ ടീം പുറത്തിറക്കി കഴിഞ്ഞു. ഈ റ്റീസർ ഇപ്പോൾ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി കഴിഞ്ഞു. നാളെ മോഹൻലാലിൻറെ പുതിയ ലൂക്കും കൂടി എത്തുന്നതോടെ ആരാധകർ ഇളകി മറിയും എന്നുറപ്പു. മോഹൻലാലിൻറെ പുതിയ ലുക്ക് എന്ന പേരിൽ ഒരു ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് എങ്കിലും , ഒഫീഷ്യൽ ആയി അത് മോഹൻലാലിൻറെ പേജിൽ നാളെ വരാൻ കാത്തിരിക്കുകയാണ് ആരാധകർ. കാരണം ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ എത്ര ദിവസം മുൻപ് ഉള്ളതാണെന്ന് അറിയില്ല.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ രചിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ തിരക്കഥാകൃത്തു ഹരികൃഷ്ണനാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഈ ഫാന്റസി ത്രില്ലറിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, നരെയ്ൻ എന്നിവരും അഭിനയിക്കുന്നു. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് ഷാജി കുമാറാണ്. എം ജയചന്ദ്രൻ ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയപ്പോൾ വിക്രം വേദ എന്ന തമിഴ് ചിത്രത്തിന് സംഗീതം ഒരുക്കിയ സാം സി എസ് ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.