മലയാളത്തിന്റെ മഹാനടൻ മോഹൻലാലാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം. അമ്മ സംഘടനക്കു വേണ്ടി മഴവിൽ മനോരമ സംഘടിപ്പിക്കുന്ന വമ്പൻ ഷോയുടെ റിഹേഴ്സൽ ക്യാംപിൽ നിന്നുള്ള ഒരു ഡാൻസ് വീഡിയോ ആണ് മലയാള സിനിമ പ്രേമികളും ആരാധകരും ഒരേപോലെ ഏറ്റെടുക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ റീൽസുകളിൽ ട്രെൻഡായി നിൽക്കുന്ന ഒരു പുതിയ ഗാനത്തിന് മോഹൻലാൽ ചുവടു വെക്കുന്ന വീഡിയോയാണിത്. അതിമനോഹരമായാണ് ഈ ഗാനത്തിന് മോഹൻലാൽ ചുവടു വെക്കുന്നത്. ഈ പ്രായത്തിലും എത്ര രസകരമായാണ് അദ്ദേഹം നൃത്തം ചെയ്യുന്നതെന്നും, നൃത്ത ചുവടുകളിൽ അദ്ദേഹം പുലർത്തുന്ന വഴക്കവും ഊർജവും വളരെ വലുതാണെന്നും വീഡിയോ പങ്കു വെച്ച് കൊണ്ട് ഓരോ പ്രേക്ഷകനും പറയുന്നുണ്ട്. മോഹൻലാലിനൊപ്പം അമ്മ സംഘടനയിലെ ഒരു പിടി സഹതാരങ്ങളും ഈ ഗാനത്തിന് ചുവടു വെക്കുന്നുണ്ട്.
മഞ്ജു പിള്ളൈ, സ്വാസിക, ബാബുരാജ്, സ്വേതാ മേനോൻ, കൈലാഷ്, ലെന, സുരഭി ലക്ഷ്മി, ദിനേശ് പ്രഭാകർ, സുധീർ കരമന, പൊന്നമ്മ ബാബു, തെസ്നി ഖാൻ, മുന്ന, പാരിസ് ലക്ഷ്മി, രചന നാരായണൻ കുട്ടി, റംസാൻ, ദേവി ചന്ദന തുടങ്ങിയവരെയൊക്കെ ഈ വീഡിയോയിൽ കാണാം. അമ്മ സംഘടനയിലെ അംഗങ്ങളുടെ പെൻഷൻ തുക അയ്യായിരത്തിൽ നിന്ന് പതിനായിരത്തിലേക്കു ഉയർത്താനായുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ഈ ഷോ നടത്തുന്നത്. ഇപ്പോൾ കൊച്ചിയിലാണ് ഇതിന്റെ റിഹേഴ്സൽ ക്യാമ്പ് നടക്കുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ്സിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ചെന്നൈയിൽ പൂർത്തിയാക്കിയതിനു ശേഷമാണു മോഹൻലാൽ ഈ ക്യാമ്പിൽ ജോയിൻ ചെയ്തത്. കഴിഞ്ഞ ദിവസം മെഗാ സ്റ്റാർ മമ്മൂട്ടിയും ക്യാമ്പിൽ എത്തിയിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.