അനിരുദ്ധിന്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിൽ വീണ്ടും മോഹൻലാലിന്റെ മാത്യു; ജയിലർ സ്പെഷ്യൽ വീഡിയോ കാണാം.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ മാസ്സ് അവതാരത്തിൽ സിനിമാപ്രേക്ഷകർ ഒട്ടേറെ തവണ ആഘോഷിച്ചിട്ടുണ്ടെങ്കിലും, ആദ്യമായാണ് അദ്ദേഹത്തിന്റെ ഒരു മാസ്സ് അതിഥി വേഷം ഇന്ത്യ മുഴുവൻ ആഘോഷിക്കപ്പെടുന്നത്. മെഗാബ്ലോക്ക്ബസ്റ്റർ ഹിറ്റായ സൂപ്പർസ്റ്റാർ ചിത്രം ജയിലറിൽ വെറും 5 മിനിറ്റ് മാത്രം വരുന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയതെങ്കിലും, ചിത്രം റിലീസ് ആയ ദിവസം മുതൽ തന്നെ ആ കഥാപാത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. കേരളത്തിൽ ആദ്യമായി 50 കോടി കളക്ഷൻ നേടിയ ചിത്രമായി ജയിലർ മാറിയതിലും, കുടുംബ പ്രേക്ഷകരടക്കം ഈ തമിഴ് ചിത്രം കാണാൻ കേരളത്തിലെ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തിയതിലും മോഹൻലാലിന്റെ സാന്നിധ്യം വഹിച്ച പങ്ക് വളരെ വലുതാണെന്ന് കേരളത്തിലെ തീയേറ്റർ ഉടമകളും സാക്ഷ്യപ്പെടുത്തുന്നു. മാത്യു എന്ന് പേരുള്ള ഒരു മുംബൈ ഗ്യാങ്സ്റ്റർ ആയാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തിയത്.
റെട്രോ മോഡൽ ഹെയർ സ്റ്റൈലും കൂളിംഗ് ഗ്ലാസും കളർഫുള്ളായ വസ്ത്രങ്ങളും കയ്യിൽ ചെയിനും കഴുത്തിൽ മാലയുമായി പ്രത്യക്ഷപ്പെട്ട മോഹൻലാലിൻറെ ലുക്ക് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അതിനൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ കിടിലൻ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയുള്ള രണ്ട് മാസ്സ് രംഗങ്ങളും കൂടിയായപ്പോൾ തീയേറ്ററുകൾ പൂരപ്പറമ്പുകളായി. ഇപ്പോഴിതാ ആ ത്രസിപ്പിക്കുന്ന മാത്യു സ്പെഷ്യൽ സംഗീതത്തിന്റെ അകമ്പടിയോടെ ഒരു സ്പെഷ്യൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് സൺ പിക്ചേഴ്സ്. മാത്യു എന്ന കഥാപാത്രത്തെ ആസ്‍പദമാക്കി ഒരു മുഴുനീള ചിത്രം ചെയ്യാനും സംവിധായകൻ നെൽസൺ ദിലീപ്കുമാറിനോട് ഇപ്പോൾ ആവശ്യപ്പെടുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഏതായാലും ഒരിക്കൽ കൂടി മോഹൻലാലിൻറെ മാത്യുവും അനിരുദ്ധിന്റെ ആ ആവേശകരമായ പശ്ചാത്തല സംഗീതവും സോഷ്യൽ മീഡിയ ഭരിക്കുകയാണ്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.