വളരെ അപ്രതീക്ഷിതമായി ആണ് ഇന്ന് മോഹൻലാൽ നായകനായ ആറാട്ടു എന്ന എന്ന ചിത്രത്തിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്. ഇപ്പോഴത്തെ സാമൂഹിക അവസ്ഥയിൽ, സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായി നിൽക്കുന്ന സ്ത്രീധന ചർച്ചയെ അടിസ്ഥാനമാക്കി ആ ചിത്രത്തിൽ മോഹൻലാൽ കഥാപാത്രം പറയുന്ന സംഭാഷണം ആണ് റിലീസ് ചെയ്തിരിക്കുന്നത്. പുറത്തു വന്നു നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. മോഹൻലാൽ അവതരിപ്പിക്കുന്ന നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രം തിരുവനന്തപുരം സ്ലാങ്ങിൽ, ഏതാനും പെൺകുട്ടികളോട് പറയുന്ന ഡയലോഗിന് വലിയ കയ്യടിയാണ് ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ലഭിക്കുന്നത്. അത്ര ഗംഭീരമായാണ് മോഹൻലാൽ ആ സ്ലാങ്ങും ആ ഡയലോഗും അവതരിപ്പിച്ചിരിക്കുന്നതെന്നു പറയാം. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ മാസ്സ് മസാല ചിത്രം രചിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്.
ഈ വർഷം ഒക്ടോബർ പതിനാലിന് പൂജ റിലീസ് ആയി ആറാട്ട് റിലീസ് ചെയ്യാൻ ആണ് ഇപ്പോഴത്തെ തീരുമാനം. ഏതായാലും ഇപ്പോൾ സൂപ്പർ ഹിറ്റായിരിക്കുന്ന ആ രംഗത്തിൽ മോഹൻലാൽ പറയുന്ന ഡയലോഗ് ഇങ്ങനെ, “മക്കളെ നിങ്ങൾ വിഷമിക്കണ്ട കേട്ടോ..നിങ്ങളുടെ എല്ലാ കാര്യത്തിലും കട്ടക്ക് ഈ ഗോപണ്ണൻ ഒണ്ട്..നിങ്ങളീ മെമ്പർമാരോട് പറഞ്ഞോ, നിങ്ങള്ക്ക് കല്യാണം വേണ്ട, പഠിപ്പു മുഴുമിക്കണം സ്വന്തം കാലീ നിക്കണന്നോക്കെ..അപ്പ്രീസിയേഷൻ ആണ് കേട്ടാ..പെണ്ണുങ്ങൾക്ക് കല്യാണം അല്ല ഒരേ ഒരു ലക്‌ഷ്യം..സ്വയം പര്യാപ്തതയാണ് വേണ്ടത്..അതാണ് പൊളിറ്റിക്കലി കറക്റ്റ്..”…ഇതിനോടൊപ്പം തന്നെ സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. വിവാഹം കണക്കു പറയുന്ന കച്ചവടം അല്ല എന്നും തുല്യതയുള്ള രണ്ട് പേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം എന്നും അദ്ദേഹം പറയുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.