‘ലോഹം’ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്- മോഹൻലാൽ ഒന്നിക്കുന്ന ചിത്രമാണ് ‘ഡ്രാമാ’. യൂ. ക്കെ യിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. വളരെ വേഗത്തിലായിരുന്നു ചിത്രീകരണം ആരംഭിച്ചതും പൂർത്തീകരിച്ചതും, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ‘ഡ്രാമാ’ യുടെ ടീസർ പുറത്തിറങ്ങും എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ ഇന്നലെ അറിയിക്കുകയുണ്ടായി. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- രഞ്ജിത്ത് ഒന്നിക്കുമ്പോൾ പ്രതീക്ഷകളും വാനോളം ഉയരുകയാണ്.
കാതിരിപ്പിന് വിരാമമെന്നപ്പോലെ ‘ഡ്രാമാ’ യുടെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുകയാണ്. വളരെ കുറച്ചു ദൈർഘ്യമുള്ള ടീസർ സിനിമ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കും. ടീസറിൽ സൂചിപ്പിക്കുന്നത് പോലെ ചിത്രം ഹാസ്യ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം കൂടിയായിരിക്കും. അടുത്തിറങ്ങിയ ചിത്രങ്ങളിൽ വളരെ ഗൗരവമേറിയ വേഷങ്ങൾ ചെയ്തിരുന്ന മോഹൻലാൽ എന്ന ഹാസ്യ നടന്റെ കൂടെ തിരിച്ചു വരവായിരിക്കും ‘ഡ്രാമാ’. ആക്ഷൻ രംഗങ്ങൾ ചെയ്തും , ഹീറോയിസം കാണിച്ചു കൈയ്യടി നേടുന്ന ഒരു നടനെ ചിത്രത്തിൽ കാണാൻ സാധിക്കില്ലയെന്നും, പകരം സാധാരണക്കാരായ ഒരു വ്യക്തിയുടെ ജീവിതത്തിൽ അരങ്ങേറുന്ന പ്രശ്നങ്ങളെ കുറിച്ചായിരിക്കും രഞ്ജിത്ത് ചിത്രം ചർച്ച ചെയ്യുക. യാതൊരു പ്രതീക്ഷയുമില്ലാതെയിരുന്ന ചിത്രത്തിന് ടീസർ ഒരു ജീവൻ നൽകി എന്ന് തന്നെ വിശേഷിപ്പിക്കാം.
ആശ ശരത്ത്, സിദ്ദിഖ്, സുബി സുരേഷ്, മൈതലി, ബൈജു, ടിനി ടോം, നിരഞ്ജ്, ശാലിൻ സോയ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് അഴകപ്പനാണ്. ലില്ലിപാഡ് മോഷൻ പിക്ചേർസിന്റെയും വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷന്റെയും ബാനറിൽ എം. കെ നാസറും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എല്ലാ മാസവും ഇനി മോഹൻലാൽ ചിത്രങ്ങൾക്ക് മലയാളികൾ സാക്ഷിയാവും. ജൂലൈ 13ന് നീരാളി, ഓഗസ്റ്റ് മാസം കായംകുളം കൊച്ചുണ്ണി, സ് സെപ്റ്റംബർ മാസം ‘ഡ്രാമാ’ യും, ഒക്ടോബർ മാസം ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയനും പ്രദർശനത്തിനെത്തും.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.