മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ആക്ഷനും കോമെഡിയും പാട്ടും എല്ലാം നിറഞ്ഞ ഒരു കിടിലൻ മോഹൻലാൽ ഷോ ആയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റാണ്. രാഹുൽ രാജ് ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിലെ ഒന്നാം കണ്ടം എന്ന് തുടങ്ങുന്ന ഒരു ഗാനത്തിന്റെ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ പാട്ടിൽ ഒരു രംഗത്തിൽ മോഹൻലാൽ അതീവ രസകരമായി നൃത്തം ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ, ആ നൃത്ത രംഗം ഷൂട്ട് ചെയ്തപ്പോഴത്തെ ലൊക്കേഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ഒറ്റ ടേക്കിൽ ആണ് നീളമുള്ള ആ രംഗം മോഹൻലാൽ പൂർത്തിയാക്കുന്നത്.
അറുപത്തിരണ്ടു വയസാവുന്ന മോഹൻലാൽ കാണിക്കുന്ന മെയ് വഴക്കവും പ്രസരിപ്പിക്കുന്ന ഊർജവും അതിഗംഭീരമെന്നു സോഷ്യൽ മീഡിയ പറയുന്നു. മോഹൻലാൽ ആ നൃത്തം ഒറ്റ ടേക്കിൽ തന്നെ പൂർത്തിയാകുമ്പോൾ ചുറ്റും കൂടി നിൽക്കുന്നവർ എല്ലാവരും തന്നെ കയ്യടിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. സിനിമയിൽ ഈ ഗാനരംഗം പല ആംഗിളുകളിൽ നിന്നായി ഉൾപ്പെടുത്തിയത് കൊണ്ട് തന്നെ പല പല ടേക്കിൽ ആയിരിക്കും ഇത് എടുത്തത് എന്നാണ് തോന്നുക. എന്നാൽ ഒറ്റ ടേക്കിൽ ആണ് മോഹൻലാൽ അത് പൂർത്തിയാക്കിയത് എന്ന് നമ്മുക്ക് മനസ്സിലാക്കി തരുന്നത് ആണ് ഈ ലൊക്കേഷൻ വീഡിയോ. ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, എ ആർ റഹ്മാൻ, നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.