“There is a hero in every villain.. There is a villain in every hero..” മോഹന്ലാലിന്റെ ശബ്ദത്തില് ഈ തകര്പ്പന് ഡയലോഗുമായാണ് വില്ലന്റെ ഓഡിയോ സോങ് പ്രൊമോ ഇന്ന് റിലീസ് ചെയ്തത്. നടന് മോഹന്ലാല് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഈ പ്രൊമോ വീഡിയോയ്ക്ക് വമ്പന് സ്വീകരണമാണ് സോഷ്യല് മീഡിയ നല്കിയത്. വില്ലന്റെ സ്റ്റൈലിഷ് തീം മ്യൂസിക്കും ചിത്രത്തിലെ ഗാനങ്ങളുടെ പ്രൊമോയുമാണ് ഇതില് ഉള്പ്പെടുത്തിയിട്ടുള്ളത്.
മോഹന്ലാലിന്റെ തന്നെ ചിത്രമായിരുന്ന ഒപ്പത്തിന് വേണ്ടി മ്യൂസിക്ക് ഒരുക്കിയിരുന്ന 4 മ്യൂസിക്കാണ് വില്ലന് വേണ്ടി ഗാനങ്ങള് ഒരുക്കിയിരിക്കുന്നത്. തെലുഗു സിനിമ താരം റാഷി ഖന്ന മലയാളത്തില് ഗായികയായി അരങ്ങേറ്റം കുറിക്കുന്നുമുണ്ട് ഈ ചിത്രത്തിലൂടെ. കണ്ടിട്ടും കണ്ടിട്ടും എന്ന ഗാനത്തിന് ശബ്ദം നല്കിയിരിക്കുന്നത് ഗാനഗന്ധർവ്വൻ യേശുദാസ് ആണ്.
മാടമ്പി, ഗ്രാന്റ്മാസ്റ്റര്, മിസ്റ്റര് ഫ്രോഡ് എന്നീ ചിത്രങ്ങള്ക്ക് ശേഷം മോഹന്ലാല്-ബി ഉണ്ണികൃഷ്ണന് ടീം ഒന്നിക്കുന്ന ചിത്രമാണ് വില്ലന്. ഇതില് മാടമ്പിയും ഗ്രാന്റ്മാസ്റ്ററും ബോക്സ്ഓഫീസില് വമ്പന് ഹിറ്റുകളുമായിരുന്നു. മോഹന്ലാലിനെ കൂടാതെ മഞ്ജു വാര്യര്, തമിഴ് താരം വിശാല്, ഹന്സിക മോട്വാണി, തെലുങ്ക് താരം ശ്രീകാന്ത് തുടങ്ങിയവരും പ്രധാന വേഷത്തില് എത്തുന്നു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.