മലയാള സിനിമാ പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു, അത് ലൂസിഫർ എന്നാണ്. മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ താരമായ, ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് മലയാള സിനിമയിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ആണെന്നതാണ് അതിന്റെ സവിശേഷത. മുരളി ഗോപി തിരക്കഥ ഒരുക്കിയ ആന്റണി പെരുമ്പാവൂർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ രാത്രി ഒൻപതു മണിക്ക് റിലീസ് ചെയ്തു. അക്ഷരാർഥത്തിൽ കിടിലം കൊള്ളിക്കുന്ന ട്രൈലെർ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ലൂസിഫർ ട്രൈലെർ കണ്ട പ്രേക്ഷകർ പറയുന്നത് മലയാള സിനിമയിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളുടെയും അന്തകൻ ആയി ഈ ചിത്രം മാറും എന്നാണ്.
പൃഥ്വിരാജ് എന്ന സംവിധായകന്റെ അപാരമായ മേക്കിങ്, മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ മാസ്സ് ആൻഡ് ക്ലാസ് പെർഫോമൻസ്, മുരളി ഗോപിയുടെ ത്രസിപ്പിക്കുന്ന ഡയലോഗുകൾ, സുജിത് വാസുദേവിന്റെ ഗംഭീര വിഷ്വൽസ്, ദീപക് ദേവിന്റെ സൂപ്പർ പശ്ചാത്തല സംഗീതം ഇങ്ങനെ നീണ്ടു പോകുന്നു ലൂസിഫർ ട്രെയ്ലറിനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രശംസ. ഇത് കൂടാതെ ടോവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, കലാഭവൻ ഷാജോൺ തുടങ്ങി കിടിലൻ അഭിനേതാക്കളുടെ നീണ്ട നിര കൂടി മോഹൻലാലിന് ഒപ്പം എത്തുമ്പോൾ ലൂസിഫർ ട്രൈലെർ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെ വീശിയടിക്കുകയാണ്. മലയാള സിനിമയിലെ എല്ലാ യൂട്യൂബ് റെക്കോർഡുകളും മിനിറ്റുകൾകൊണ്ടാണ് ഈ ട്രൈലെർ കടപുഴക്കുന്നതു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.