കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ട്വൽത് മാൻ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൽ വരുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ട്വൽത് മാൻ കാത്തിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ റിലീസ് ആയി നേരിട്ട് ഒടിടി സ്ട്രീമിങ് ആയാണ് ട്വൽത് മാൻ എത്തുന്നത്. നവാഗതനായ കെ ആർ കൃഷ്ണ കുമാർ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഇപ്പോഴിതാ ഇതിന്റെ ആദ്യ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു മിസ്റ്ററി ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചാണ് വരുന്നത് എന്നാണ് ഇതിന്റെ ആദ്യ ടീസർ സൂചിപ്പിക്കുന്നത്.
ജീവിതത്തിന്റെ വ്യത്യസ്ത വഴികളിൽ ജോലി ചെയ്യുന്ന പതിനൊന്നു അപരിചിതരെ, ഹൈറേഞ്ചിലുള്ള ഒരു ഒറ്റപ്പെട്ട ബംഗ്ലാവിലേക്കു ക്ഷണിക്കുന്ന ഒരാളുടെ കഥയാണ് ട്വൽത് മാൻ എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദാ, അനുശ്രീ, പ്രിയങ്ക നായർ, അനു സിതാര, ലിയോണ ലിഷോയ്, രാഹുൽ മാധവ്, അദിതി രവി, അനു മോഹൻ, ചന്ദു നാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ എന്നിവർ മറ്റു വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമെറ ചലിപ്പിച്ചത് സതീഷ് കുറുപ്പ്, എഡിറ്റ് ചെയ്തിരിക്കുന്നത് വി എസ് വിനായക്, സംഗീതം പകർന്നിരിക്കുന്നത് അനിൽ ജോൺസൻ എന്നിവരാണ്. മെയ് പതിമൂന്നിന് ആണ് ഈ ചിത്രം ഹോട്ട് സ്റ്റാറിൽ പ്രദർശനം ആരംഭിക്കുക.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.