പൃഥ്വിരാജ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് രണം. നവാഗതനായ നിർമ്മൽ സഹദേവ് എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഏറെ കാത്തിരിപ്പിനൊടുവിൽ അടുത്ത മാസം ആറാം തീയതിയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ ആണ് തന്റെ ഫേസ്ബുക് പേജിലൂടെ ഈ പൃഥ്വിരാജ് ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. ഒറ്റ വാക്കിൽ ഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ട്രൈലെർ ആണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു പക്കാ ക്രൈം ആക്ഷൻ ഡ്രാമ ആയാണ് രണം ഒരുക്കിയിരിക്കുന്നത് എന്ന് ട്രൈലറിൽ നിന്ന് വ്യക്തം ആണ് . കിടിലൻ ആക്ഷൻ രംഗങ്ങളും മാസ്സ് സീനുകളും കൊണ്ട് സമ്പന്നമാണ് രണമെന്ന സൂചനയും ട്രൈലെർ തരുന്നുണ്ട്.
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ മികവാണ് ഈ ചിത്രത്തിന്റെ പ്രത്യേകതയെന്ന് ട്രൈലെർ നമ്മളോട് പറയുന്നു. ജിഗ്മെ ടെൻസിങ് ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് രണത്തിന്റെ സംഗീതത്തെ കുറിച്ച്. ഇതിലെ തീം സോങ് ഇപ്പോഴേ സൂപ്പർ ഹിറ്റാണ്. ട്രെയിലറിലെ പശ്ചാത്തല സംഗീതവും മാസ്സ് ആണ്. ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഏതായാലും രണത്തിന്റെ ട്രൈലെർ ആരാധകരെയും സിനിമാ പ്രേമികളെയും ത്രസിപ്പിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഈ കിടിലൻ ട്രൈലെർ കൂടി വന്നതോടെ രണത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ വളരെയധികം കൂടിയിരിക്കുകയാണ്. ആനന്ദ് പയ്യന്നൂർ, റാണി, ലോസൺ ബിജു എന്നിവർ ചേർന്ന് യെസ് സിനിമ, ലോസൺ എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.