ലോക്ക് ഡൗൺ കാലത്ത് താടി നീട്ടി വളർത്തിയ മോഹൻലാലിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബറോസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ താടിയെന്നും സൂചനയുണ്ട്. ചെന്നൈയിൽ നിന്ന് കൊച്ചിയിൽ എത്തിയ ശേഷം കുറെ ദിവസം ക്യാറൻറ്റയ്നിലാണ് താരം കഴിഞ്ഞത്. അടുത്തിടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി വന്ദേ മാതരത്തിന്റെ പ്രൊമോ സോങ് പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങൾ 74മത്തെ സ്വാതന്ത്ര ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ മുൻനിര താരങ്ങളും ഗായകരും പാടുന്നതിന്റെ ടീസർ നടൻ മോഹൻലാൽ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുകയാണ്.
എസ്.പി ബാലസുബ്രഹ്മണ്യം, ശ്രേയ ഘോഷാൽ, ഹേമമാലിനി, ജൂഹി ചൗള, തുടങ്ങി വൻ താരനിര തന്നെയാണ് സോങ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യക്തികൾ ചേർന്ന് ആലപിക്കുന്ന ഈ വന്ദേ മാതരം ആഗസ്റ്റ് 15നാണ് പുറത്തിറങ്ങുക. പല സ്ഥങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന വിഡിയോയാണ് ഒന്നാക്കി ഒരുക്കിയിരിക്കുന്നത്. എല്ലാ ഭാഷകളിലെ താരങ്ങൾ വന്ദേ മാതരം എന്ന ഗാനം ആലപിക്കുവാൻ ഒരുമിക്കുന്നു എന്ന് അറിഞ്ഞതോടെ ഇന്ത്യയിലെ ജനങ്ങൾ തന്നെ പ്രൊമോ സോങ് ഇതിനോടകം ഏറ്റടുത്തു കഴിഞ്ഞു. കൊറോണയുടെ കടന്ന് വരവ് മൂലം ഇന്ത്യയിലെ ജനങ്ങൾ ഒന്നടങ്കം സ്തംഭിച്ചു ഇരിക്കുകയാണ്. ആഘോഷങ്ങൾ എല്ലാം പൂർണ്ണമായി ഒഴുവാക്കി ഒന്നടങ്കം ഈ മഹാമാരിയെ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുകയാണ്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.