മികച്ച ചിത്രങ്ങൾ ഒരുക്കി മലയാളി മനസ്സിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ സംവിധായകൻ ആണ് എബ്രിഡ് ഷൈൻ. പതിവ് ശൈലികൾക്കു പുറകെ പോകാതെ തന്റേതായ രീതിയിൽ എബ്രിഡ് ഷൈൻ എന്ന സംവിധായകൻ കഥ പറഞ്ഞപ്പോൾ മലയാളി പ്രേക്ഷകർ അതെല്ലാം തങ്ങളുടെ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. അദ്ദേഹം ആദ്യമായി നമ്മുടെ മുന്നിൽ എത്തിച്ച 1983 ഓരോ മലയാളി യുവാക്കളുടേയും മനസ്സുകളെ തൊട്ടപ്പോൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ആക്ഷൻ ഹീറോ ബിജു നമ്മുക്ക് കാണിച്ചു തന്നത് കേരളാ പോലീസിന്റെ യഥാർത്ഥ ജീവിതം ആണ്. ഈ രണ്ടു ചിത്രങ്ങളിലൂടെയും എബ്രിഡ് ഷൈൻ എന്ന സംവിധായകൻ ശ്രമിച്ചത് സിനിമ പ്രേക്ഷകന് ഒരനുഭവമാക്കി മാറ്റാനായിരുന്നു. അതിൽ അദ്ദേഹം നൂറു ശതമാനവും വിജയിച്ചപ്പോൾ ഈ രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയി മാറി. അതിനു ശേഷം അദ്ദേഹം ഒരുക്കിയ പൂമരം എന്ന ചിത്രവും വ്യത്യസ്തമായ കഥാഖ്യാന ശൈലിയിലൂടെ ശ്രദ്ധയാകർഷിച്ച ചലച്ചിത്രമാണ്.
ഇപ്പോഴിതാ മറ്റൊരു വ്യത്യസ്ത ചിത്രവുമായി അദ്ദേഹം എത്തുകയാണ്. മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ ഇതുവരെ എത്താത്ത തരത്തിൽ ഉള്ള ഒരു മലയാള ചിത്രവുമായി ആണ് എബ്രിഡ് ഷൈൻ വരുന്നത്. ദി കുങ്ഫു മാസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ലോഞ്ച് ചെയ്തത്. കുങ്ഫു എന്ന മാർഷ്യൽ ആർട്സിന്റെ പശ്ചാത്തലത്തിൽ ഏകദേശം പൂർണ്ണമായും ഹിമാലയത്തിന്റെ താഴ്‌വരയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം എന്ന് ദി കുങ്ഫു മാസ്റ്ററിനെ നമ്മുക്ക് വിശേഷിപ്പിക്കാം. ജാക്കി ചാൻ, ബ്രൂസ് ലീ ചിത്രങ്ങൾ കണ്ടു കോരിത്തരിച്ചിട്ടുള്ള ഓരോ പ്രേക്ഷകനും രോമാഞ്ചം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കും എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്.
പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും എബ്രിഡ് ഷൈൻ തന്നെയാണ്. ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, എബ്രിഡ് ഷൈനിന്റെ തന്നെ പൂമരത്തിലൂടെ അരങ്ങേറ്റം കുറിച്ച നീത പിള്ള ആണ് നായികാ വേഷം ചെയ്യുന്നത്. ജിജി സ്കറിയ, സനൂപ് ദിനേശ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ സൂരജ് എസ് കുറുപ്പ്, അഞ്ചു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രംഗിത് പി ബി, ജെയിംസ് ജോൺ, സോനെറ്റ് ജോസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. അർജുൻ രവി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഇഷാൻ ചബ്രയും എഡിറ്റ് ചെയ്തത് കെ ആർ മിഥുനും ആണ്. മികച്ച പ്രതികരണമാണ് ഇതിന്റെ ട്രൈലെർ ഇപ്പോൾ നേടിയെടുക്കുന്നത്. കിടിലൻ കുങ്ഫു ആക്ഷൻ ആയിരിക്കും ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുക എന്നുറപ്പു.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.