മലയാള സിനിമ പ്രേമികൾ ഇന്ന് ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളു. മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഒടിയൻ ആണത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി എത്തുന്ന ഒടിയൻ എന്ന ചിത്രത്തെ കുറിച്ചുള്ള ഓരോ വിവരങ്ങളും ഇതിലെ ഓരോ സ്റ്റില്ലുകളും ഫാൻ മേഡ് പോസ്റ്ററുകളും സോഷ്യൽ മീഡിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഓൺലൂക്കേഴ്സ് മീഡിയ അവതരിപ്പിക്കുന്ന ഒടിയൻ സെക്കന്റ് ലുക്ക് ഫാൻ മേഡ് പോസ്റ്റർ എത്തി കഴിഞ്ഞു. മോഹൻലാൽ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ ആവേശമാകുന്നു തരത്തിലുള്ള ഈ പോസ്റ്റർ വരച്ചിരിക്കുന്നത് കണ്ണൻ മാമ്മൂട് എന്ന കലാകാരൻ ആണ്. ഇതുവരെ നമ്മൾ അധികം കാണാത്ത തരത്തിലുള്ള മോഹൻലാലിൻറെ ഒടിയൻ ലുക്ക് ആണ് ഈ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്ററിന്റെ ആശയം.
സാം സി എസ് ഒരുക്കിയ ഒടിയൻ സ്പെഷ്യൽ ഗംഭീര പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന ഈ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ ആരാധകർക്കും സിനിമ പ്രേമികൾക്കും ഏറെ ആവേശം നല്കുമെന്നുറപ്പാണ്. ഈ വർഷം ഒക്ടോബർ പതിനൊന്നിനാണ് ഒടിയൻ തീയേറ്ററുകളിൽ എത്തുക. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയി എത്താൻ പോകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രങ്ങൾ എല്ലാം തന്നെ തിരുത്തികുറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒടിയൻ മാണിക്യൻ ആയി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ദിഖ്, നരെയ്ൻ , കൈലാഷ്, ഇന്നോസ്ന്റ്, മനോജ് ജോഷി എന്നിവരും അഭിനയിച്ചിരിക്കുന്നു. എം ജയചന്ദ്രൻ സംഗീതം നൽകിയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ഷാജി കുമാറും ഇതിനു സംഘട്ടന സംവിധാനം നിർവഹിച്ചത് പീറ്റർ ഹെയ്‌നും ആണ്
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.