തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലിയുമായി തിരക്കിലാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ. ഈ മാസം അവസാനം ഷൂട്ടിംഗ് ആരംഭിക്കാൻ പാകത്തിനാണ് ബറോസിന്റെ ജോലികൾ പുരോഗമിക്കുന്നത്. സംവിധാനം മാത്രമല്ല, ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് ജീവൻ നൽകുന്നതും മോഹൻലാൽ ആണ്. പക്ഷെ ഈ തിരക്കുകൾക്കിടയിലും ശരീരത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ് മോഹൻലാൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കഴിഞ്ഞ ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത തന്റെ വർക് ഔട്ട് വീഡിയോ ആണ്. വ്യത്യസ്തമായ വ്യായാമ മുറകൾ അനായാസമായി ചെയ്യുന്ന മോഹൻലാൽ ഈ അറുപതാം വയസ്സിലും ആരാധകരെ അമ്പരപ്പിക്കുകയാണ്.
https://www.instagram.com/p/CMUlURfHk3X/
ഇതിന് മുമ്പും അദ്ദേഹത്തിന്റെ വർക് ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. മനസ്സിനും ശരീരത്തിനും ഒരുപോലെ ആരോഗ്യവും സമാധാനവും പകരാൻ വ്യായാമത്തിന് സാധിക്കുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഏതായാലും സൂപ്പർ താരത്തിന്റെ ഈ പുതിയ വീഡിയോക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. ദൃശ്യം 2 എന്ന തന്റെ പുതിയ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷത്തിൽ കൂടിയാണ് മോഹൻലാൽ. പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം, ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ആറാട്ട് എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള മോഹൻലാൽ ചിത്രങ്ങൾ. ബറോസ് പൂർത്തിയാക്കിയതിനു ശേഷം, ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രവും മോഹൻലാൽ പൂർത്തിയാക്കും. ഇതു കൂടാതെ ഒട്ടേറെ വമ്പൻ ചിത്രങ്ങളാണ് മോഹൻലാൽ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. നിർമ്മാതാക്കളുടെ സംഘടന, അമ്മ അസോസിയേഷൻ എന്നിവ നിർമ്മിക്കുന്ന ചിത്രങ്ങളിലും മോഹൻലാൽ തന്നെയാണ് നായകൻ.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.