മലയാള സിനിമയുടെ നട്ടെല്ലാണ് നമ്മുടെ സൂപ്പർ താരങ്ങളിൽ ഒരാളായ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കൈ നിറയെ ചിത്രങ്ങളുമായി ഏറെ തിരക്കിലുള്ള താരം ഫിറ്റ്നസ് നോക്കുന്നതിലും ഇപ്പോൾ ഏറെ ശ്രദ്ധാലുവാണ്. വർക്ക് ഔട്ടിന് ഏറെ പ്രാധാന്യം കൊടുക്കുന്ന മോഹൻലാൽ അതിനോട് കാണിക്കുന്ന ആത്മാർത്ഥത വളരെ വലുതാണ് എന്ന് അദ്ദേഹത്തിന്റെ പരിശീലകർ സാക്ഷ്യപ്പെടുത്തുന്നു. ഹൈദരാബാദിൽ ബ്രോ ഡാഡി ഷൂട്ടിംഗ് നടക്കുന്ന സമയത്തു തന്നെക്കാൾ മുൻപേ ജിമ്മിൽ എത്തുന്ന മോഹൻലാൽ, താൻ പോകുമ്പോഴും വർക്ക് ഔട്ട് തുടരുന്ന കാഴ്ച അത്ഭുതപ്പെടുത്തിയെന്നു പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ മോഹൻലാൽ ചെയ്യുന്ന വാമപ്പ് മാത്രം തന്റെ ഒരു ദിവസത്തെ മുഴുവൻ വ്യായാമത്തിനു തുല്യമാണ് എന്ന് കല്യാണി പ്രിയദർശൻ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, തന്റെ ലെഗ് വർക്ക് ഔട്ടിന്റെ ഒരു ഭാഗം വീഡിയോ ആയി മോഹൻലാൽ ഇന്ന് പങ്കു വെച്ചിരിക്കുകയാണ്.
കാഫ് റെയ്‌സ് എന്ന വ്യായാമം ചെയ്യുന്ന മോഹൻലാലിനെ ആണ് ആ വിഡീയോയിൽ കാണാൻ സാധിക്കുക. ആ വ്യായാമത്തിനു ശേഷം മസിലുകൾ നിറഞ്ഞ തന്റെ കാലിന്റെ ചിത്രവും മോഹൻലാൽ ആ വീഡിയോയിൽ കൂടി കാണിക്കുന്നുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ എല്ലാ വർക്ക് ഔട്ട് വീഡിയോകളെയും പോലെ ഇതും സൂപ്പർ വൈറലായി മാറിക്കഴിഞ്ഞു. പ്രിയദർശൻ ഒരുക്കാൻ പോകുന്ന ഒരു സ്പോർട്സ് ചിത്രത്തിൽ ബോക്‌സർ ആയി അഭിനയിക്കാൻ തയാറെടുക്കുന്ന മോഹൻലാൽ ബോക്സിങ് ക്ലാസും എടുക്കുന്നുണ്ട്. ആ ചിത്രത്തിന് വേണ്ടി 15 കിലോ ശരീര ഭാരം കുറക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. മരക്കാർ, ആറാട്ടു. ബ്രോ ഡാഡി, 12 ത് മാൻ, റാം, പ്രിയദർശൻ സ്പോർട്സ് ചിത്രം, എം ടി- പ്രിയദർശൻ ചിത്രം, ഷാജി കൈലാസ് ചിത്രം, എംപുരാൻ, ശ്രീകുമാർ മേനോൻ ചിത്രത്തിലെ അതിഥി വേഷം, ലൂസിഫർ 3 എന്നിവയാണ് ഇനി വരാനിരിക്കുന്ന മോഹൻലാൽ പ്രൊജെക്ടുകൾ.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
This website uses cookies.