മലയാള സിനിമയിൽ ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തലമുറകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മോഹൻലാൽ. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഇന്ഡസ്‌ട്രി ഹിറ്റുള്ള താരം കൂടിയാണ് മോഹൻലാൽ. 2013 ൽ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം. കുടുംബ പ്രേക്ഷകരും യുവാക്കളും ചിത്രം ഏറ്റടുക്കുകയും ബോക്സ് ഓഫീസിൽ വലിയ വിജയവും കരസ്ഥമാക്കിയിരുന്നു. കാത്തിരിപ്പിന് വിരാമമെന്ന പോലെ ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധായകൻ ജീത്തു ജോസഫ് അന്നൗൻസ് ചെയ്യുകയായിരുന്നു. സെപ്റ്റംബർ അവസാനം കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുണ്ടായി.
ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ജോർജുകുട്ടിയും കുടുംബവും ലൂഡോ കളിക്കുന്ന ചിത്രവും സോഷ്യൽ ഡിസ്ഥനസിങ്ങിൽ ജോർജുകുട്ടിയും ഭാര്യയും ഇരിക്കുന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ദൃശ്യം 2ന്റെ ലൊക്കേഷനിൽ മോഹൻലാൽ നടത്തിയ മാസ്സ് എൻട്രി സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. വിഡിയോയിൽ മോഹൻലാൽ മാസ്‌ക്ക് ധരിക്കാതെയാണ് പുറത്തിറങ്ങിയത് എന്ന് ചൂണ്ടിക്കാണിച്ചു ഒരുപാട് ട്രോളുകളും വന്നിരുന്നു. ഇപ്പോൾ വീണ്ടും മോഹൻലാലിന്റെ ലൊക്കേഷൻ വിഡിയോ ഏറെ ചർച്ചയാവുകയായിരുന്നു. വിരോധികൾക്ക് മറുപടി എന്ന പോലെ മാസ്‌ക്ക് ധരിച്ചു കൊണ്ട് കാറിൽ നിന്ന് നടന്നു വരുന്ന മോഹൻലാലിന്റെ വിഡിയോ ആരാധകരും സിനിമ പ്രേമികളും ആഘോഷമാക്കിയിരിക്കുകയാണ്. ബ്ലാക്ക് ടി ഷർട്ടിൽ വളരെ സ്ലിമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 20 ദിവസത്തെ ഷൂട്ടിങ് പൂർത്തിയാക്കിയ ദൃശ്യം 2 ന്റെ ചിത്രീകരണം അതിവേഗത്തിലാണ് നീങ്ങുന്നത്. ആദ്യ ഭാഗത്തിലെ ഒരുപാട് താരങ്ങൾ രണ്ടാം ഭാഗത്തിലും ഉണ്ടാവും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.