മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. പുതിയ വർഷത്തിൽ ആരാധകരേയും സിനിമ പ്രേമികളെയും ഞെട്ടിച്ചു കൊണ്ടാണ് ബറോസ് എന്ന ചിത്രത്തിലെ മോഹൻലാലിന്റെ പുത്തൻ ലുക്ക് റിലീസ് ചെയ്തത്. തല മൊട്ടയടിച്ചാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി ആണ് മോഹൻലാൽ ഈ ലുക്കിൽ എത്തുന്നത്. മൊട്ടയടിച്ച തലയും പിരിച്ച വെച്ച മീശയും നീളൻ താടിയുമായി എത്തിയ മോഹൻലാലിന്റെ ഈ പുതിയ ലുക്കിന് വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. ഒരേ സമയം മാസ്സും ക്ലാസ്സുമാണ് ഈ പുത്തൻ ലുക്ക് എന്നാണ് പ്രേക്ഷകർ പറയുന്നത്. നാനൂറു വർഷം പ്രായമുള്ള ഒരു ഭൂതം ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അതോടൊപ്പം അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബറോസ്.
ഇപ്പോൾ ഈ ലുക്കിൽ ഉള്ള ബറോസ് ലൊക്കേഷൻ വീഡിയോ വൈറൽ ആവുകയാണ്. ബറോസ് ടീമിലെ ഒരംഗത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തിവച്ച ബറോസിന്റെ ചിത്രീകരണം ഡിസംബർ 26 ന് ആണ് വീണ്ടും ആരംഭിച്ചത്. ബിഗ് ബഡ്ജറ്റ് ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കുന്ന ബറോസ് രചിച്ചത് ജിജോ പുന്നൂസും നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് ഈ ചിത്രം രചിച്ചിരിക്കുന്നത്. സന്തോഷ് ശിവൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുക ശ്രീകർ പ്രസാദ് ആണ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.