മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഉടനെ തന്നെ തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശേരിക്കൊപ്പം മോഹൻലാൽ ആദ്യമായി കൈകോർക്കുന്ന മലൈക്കോട്ടൈ വാലിബൻ ഈ വരുന്ന ജനുവരി പതിനെട്ട് മുതൽ ചിത്രീകരണം ആരംഭിക്കും. മോഹൻലാൽ പതിനെട്ടിന് തന്നെ ഇതിന്റെ സെറ്റിൽ ജോയിൻ ചെയ്യും. രാജസ്ഥാനിലെ ജയ് സാൽമീറിലാണ് ഈ ചിത്രം ആരംഭിക്കുന്നത്. ജയ് സാൽമീർ കൂടാതെ ഇതിന് കൊച്ചിയിലും ഒരു ഷെഡ്യൂൾ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ഗുസ്‍തിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുകയെന്നാണ് വാർത്തകൾ വരുന്നത്. ഏതായാലും ഈ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി വമ്പൻ വർക്ക് ഔട്ടിലാണ് മോഹൻലാൽ. തന്റെ ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോ അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു വമ്പൻ മാസ് പീരീഡ് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രമെന്ന സൂചനകളാണ് ഇതിന്റെ ടൈറ്റിൽ പോസ്റ്ററിൽ നിന്നടക്കം നമ്മുക്ക് ലഭിച്ചത്. ലിജോയുടെ കഥയ്ക്ക് പി എസ് റഫീഖ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ കാത്ത നന്ദി, രാജ്പാൽ യാദവ്, സോണാലി, ഹരീഷ് പേരാടി, ഡാനിഷ് തുടങ്ങി ഒട്ടേറെ കലാകാരൻമാർ വേഷമിടുന്നുണ്ട്. മറ്റ് ചില പ്രമുഖ താരങ്ങൾ ഇതിൽ അതിഥി വേഷവും ചെയ്യുന്നുണ്ട് എന്നും വാർത്തകൾ വരുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠൻ, സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ, എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫ് എന്നിവരാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.