ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ കൊടുംകാറ്റ് സൃഷ്ടിക്കുകയാണ് മോഹൻലാൽ എന്ന മലയാള സിനിമയുടെ താര ചക്രവർത്തി. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഫിറ്റ്നസ് ചലഞ്ചുമായി ബന്ധപെട്ടു രണ്ടു ദിവസം മുൻപ് തന്റെ ഒരു ജിം വർക്ക് ഔട്ട് ഫോട്ടോ ഇട്ടു മോഹൻലാൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ, തന്റെ ജിം വർക്ക് ഔട്ട് വീഡിയോ കൂടി പോസ്റ്റ് ചെയ്താണ് മോഹൻലാൽ ഫിറ്റ്നസ് ചലഞ്ചിനെ ഒരുപടി കൂടി മുന്നോട്ടു കൊണ്ട് പോയിരിക്കുന്നത്. തന്റെ ഫേസ്ബുക് പേജിലും ട്വിറ്റെർ അക്കൗണ്ടിലും അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ്. സിനിമാ പ്രേമികളും ഫിറ്റ്നസ് പ്രേമികളും തുടങ്ങി എല്ലാവരും ലാലേട്ടന്റെ ഈ വീഡിയോയെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ്. ഭാരമുള്ള ബാർ ബെൽ ചുമലിൽ കയറ്റി വെച്ച് സ്ക്വാറ്റ്‌സ് എടുക്കുന്ന വീഡിയോ ആണ് മോഹൻലാൽ പങ്കു വെച്ചിരിക്കുന്നത്.
ഈ തയ്യാറെടുപ്പുകൾ രണ്ടാമൂഴം എന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രത്തിന് വേണ്ടി കൂടിയാണ്. ഈ ചിത്രത്തിലെ നായകനായ ഭീമനെ അവതരിപ്പിക്കാൻ ആണ് മോഹൻലാൽ ഇപ്പോൾ ശരീര ഭാരവും അതുപോലെ മസിലുകളും വർധിപ്പിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിക്കുകയാണ് എന്ന് തന്നെ പറയാം. അത്ര ഗംഭീര ശരീരവുമായി ആണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.
തടിയുള്ള ശരീരം ആയിരുന്നപ്പോൾ പോലും അതും വെച്ചു അദ്ദേഹം ചെയ്യുന്നതുപോലെ ഗംഭീരമായി ആക്ഷൻ രംഗങ്ങൾ ചെയ്യാൻ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ അധികം പേർക്ക് കഴിഞ്ഞിരുന്നില്ല എന്നതും മറ്റൊരു സത്യമാണ്. ഒളിമ്പിക് മെഡൽ ജേതാവും കേന്ദ്ര മന്ത്രിയുമായ രാജ്യവർധൻ സിങ് റാത്തോർ ആണ് മോഹൻലാലിനെ ഫിറ്റ്നസ് ചലച്ചിലേക്കു ക്ഷണിച്ചത്. മോഹൻലാൽ ആവട്ടെ സൂര്യ, പൃഥ്‌വിരാജ്, ജൂനിയർ എൻ ടി ആർ എന്നിവരെയാണ് ഈ ചലഞ്ചിലേക്കു ക്ഷണിച്ചത്. അതിൽ ജൂനിയർ എൻ ടി ആർ ആ ചലഞ്ച് സ്വീകരിച്ചു കഴിഞ്ഞു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.