മലയാള സിനിമ താര സംഘടനയായ അമ്മ ഒരിക്കൽ കൂടി മലയാളത്തിലെ ഏറ്റവും വലിയ സ്റ്റേജ് ഷോയ്ക്ക് ഒരുങ്ങുകയാണ്. മലയാളത്തിലെ വലിയ വിജയമായ ഷോയ്ക്ക് ശേഷമാണ് വർഷങ്ങളുടെ ഇടവേളക്ക് ശേഷം അമ്മ വീണ്ടുമെത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു ഇതിന് മുൻപ് ഓരോ ഷോ ‘അമ്മ സംഘടന നടത്തിയത്. മഴവിൽ മനോരമയുടെ പങ്കാളിത്തത്തോടെ നടത്തിയ മഴവിൽ അഴകിൽ അമ്മ എന്ന ആ ഷോ വലിയ വിജയമായിരുന്നു. പുതിയ ഷോയും മഴവിൽ മനോരമയുമായി ചേർന്ന് തന്നെയാണ് നടത്തുന്നത്. സംവിധായകനായ സിദ്ധിഖ്, റാഫി തുടങ്ങിയവരും പരുപാടിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്.
മെയ് ആറിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിപാടിയുടെ റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. നൃത്തത്തിലും അപാര പ്രാധാന്യമുള്ള മോഹൻലാൽ തന്റെ നൃത്തച്ചുവടുകൾ മലയാളികളെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട് അത്തരത്തിലൊന്ന് തന്നെയാണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നതും. യുവതാരങ്ങളായ നമിതാ പ്രമോദിനും ഷംന കാസിമിനുമൊപ്പം മോഹൻലാൽ ആടിത്തിമർക്കുന്ന വീഡിയോയാണിപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നൃത്തച്ചുവടുകൾ കൊണ്ട് തൊണ്ണൂറുകളിൽ തരംഗം സൃഷ്ടിച്ച വന്ദനത്തിലെ ഗാനത്തിനാണ് മോഹൻലാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും നൃത്തച്ചുവടുകൾ വച്ചിരിക്കുന്നത്. യുവാതാരങ്ങളെ പോലും വെല്ലുന്ന അസാമാന്യ മെയ്വഴക്കത്തോടെയാണ് മോഹൻലാൽ നൃത്ത ചുവടുകൾ വച്ചിരിക്കുന്നത്. മമ്മൂട്ടി, ജയറാം തുടങ്ങി വലിയ താര നിര തന്നെ ഇത്തവണയും ഷോയ്ക്ക് മിഴിവേകാൻ ഒപ്പമുണ്ടാകും. ഇതിനോടകം തന്നെ തരംഗമായ നൃത്തത്തിന്റെ ആവേശം മെയ് 6 ന് അനന്തപുരിയിൽ കാണാം.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.