ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗായകരിൽ ഒരാളാണ് ഇന്ന് അർമാൻ മാലിക്. ഗായകനും, ഗാനരചയിതാവും ഒപ്പം നടനും കൂടിയായ അർമാൻ മാലിക് അറിയപ്പെടുന്നത് തന്നെ പ്രിൻസ് ഓഫ് റൊമാൻസ് എന്നാണ്. അത്ര വലിയ റൊമാന്റിക് ഹിറ്റുകൾ ആണ് ഈ ഗായകന്റെ ശബ്ദത്തിൽ ഇന്ത്യൻ സിനിമയിൽ അലയടിച്ചിട്ടുള്ളത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്കു, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, മറാത്തി, ഗുജറാത്തി, പഞ്ചാബി, ഉറുദു, മലയാളം ഭാഷകളിലും അർമാൻ മാലിക് പാടിയിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ അർമാൻ മാലിക്കിന് വളരെ വലിയ ആരാധക വൃന്ദവുമുണ്ട്. അർമാന്റെ അച്ഛൻ ദാബൂ മാലിക്കും സഹോദരൻ അമാൻ മാലിക്കും സംഗീത സംവിധായകരാണ്. ഇപ്പോഴിതാ ഗൾഫിലെ റേഡിയോ സുനോക്കു നൽകിയ അഭിമുഖത്തിൽ അർമാൻ മാലിക് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മലയാളത്തിന്റെ സൂപ്പർ താരവും ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ എന്നും അറിയപ്പെടുന്ന മോഹൻലാലിനെ കുറിച്ചാണ് അർമാൻ പറയുന്നത്. തന്റെ അച്ഛൻ തന്നോട് ഒരിക്കൽ തന്മാത്ര എന്ന മലയാള ചിത്രം കാണാൻ പറഞ്ഞു എന്നും, ആ ചിത്രം കണ്ട താൻ മോഹൻലാൽ എന്ന നടന്റെ പ്രകടനം കണ്ടു അത്ഭുതപ്പെട്ടു പോയി എന്നും അർമാൻ പറയുന്നു. ഇതിലും മികച്ച ഒരു പ്രകടനം മറ്റൊരു നടനിൽ നിന്നും താൻ കണ്ടിട്ടില്ല എന്നും ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ എന്നും അർമാൻ പറഞ്ഞു. അദ്ദേഹത്തെ കാണാനും അദ്ദേഹത്തോട് സംസാരിക്കാനുമൊക്കെ ആഗ്രഹം ഉണ്ടെന്നും അത് നടക്കുമെന്നാണ് പ്രതീക്ഷയെന്നും അർമാൻ കൂട്ടിച്ചേർത്തു. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഇന്ഡസ്ട്രികളിൽ നിന്ന് ഏറ്റവും കൂടുതൽ സെലിബ്രിറ്റി ഫാൻസ് ഉള്ള മലയാള നടൻ ആണ് മോഹൻലാൽ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.