മാളികപ്പുറം എന്ന പുതിയ ചിത്രത്തിന്റെ സൂപ്പർ വിജയത്തോടെ താര പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് യുവനടൻ ഉണ്ണി മുകുന്ദൻ. നടനായും നിർമ്മാതാവായും ഇപ്പോൾ മലയാളത്തിൽ തിളങ്ങുന്ന ഈ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ മിണ്ടിയും പറഞ്ഞും പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ്. ലൂക്ക എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അരുണ്‍ ബോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികാ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ ഇതിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. നീയേ നെഞ്ചില്‍ എന്നാരംഭിക്കുന്ന ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരി, ആലപിച്ചിരിക്കുന്നത് മൃദുല വാര്യര്‍, സൂരജ് എസ് കുറുപ്പ് എന്നിവരാണ്. സൂരജ് എസ് കുറുപ്പ് തന്നെയാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും.
ജാഫര്‍ ഇടുക്കി, ജൂഡ് ആന്‍റണി ജോസഫ്, മാല പാര്‍വ്വതി, ഗീതി സംഗീത, സോഹന്‍ സീനുലാല്‍, ആര്‍ ജെ മുരുകന്‍, പ്രശാന്ത് മുരളി, ആതിര സുരേഷ്, ആര്‍ ജെ വിജിത, ശിവ ഹരിഹരന്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സഹനിർമ്മാതാക്കളായി എത്തിയിരിക്കുന്നത് കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ്. സംവിധായകനൊപ്പം മൃദുല്‍ ജോര്‍ജും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത് മധു അമ്പാട്ടും, ഇതിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസുമാണ്. ലൂക്കയിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് ഇതെന്നാണ് സംവിധായകൻ അരുൺ ബോസ് പറയുന്നത്. ഏതായാലും ഈ ചിത്രത്തിലെ ആദ്യ ഗാനം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.