മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നായികമാരിൽ ഒരാളായ അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മൈക്ക്. ഈ ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെയാണ് പുറത്തിറങ്ങിയത്. വ്യത്യസ്ത കഥാപാത്രമായാണ് അനശ്വര രാജൻ ഈ ചിത്രത്തില്‍ എത്തുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഒരാണിനെ പോലെ വസ്ത്രം ധരിച്ചു നടക്കുന്ന, ആയോധന കലകള്‍ അഭ്യസിക്കുന്ന അനശ്വരയെ ഈ ട്രെയ്‌ലറില്‍ നമ്മുക്ക് കാണാന്‍ സാധിക്കും. ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാം ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രം കൂടിയാണ് മൈക്ക്. സാറ എന്ന പേരുള്ള കഥാപാത്രത്തിൽ നിന്നും മൈക്ക് എന്ന പേരിലേക്കുള്ള ആ കഥാപാത്രത്തിന്റെ മാറ്റവും തുടര്‍ന്നു അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ സിനിമയുടെ പ്രേമയമെന്നാണ് ട്രെയ്‌ലർ കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
ആഗസ്റ്റ് 19 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ, നവാഗതനായ രഞ്ജിത്ത് സജീവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെ.എ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ജോണ് എബ്രഹാം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്തിരിക്കുന്നു. ആഷിഖ് അക്ബര്‍ അലി തിരക്കഥ രചിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് സെഞ്ചുറി ഫിലിംസാണ്. അക്ഷയ് രാധാകൃഷ്ണന്‍, രോഹിണി മൊള്ളെറ്റി, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, റോഷന്‍ ചന്ദ്ര, നെഹാന്‍, ജിനു ജോസഫ് ഡയാന ഹമീദ്, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ്, കാര്‍ത്തിക്ക് മണികണ്ഠന്‍, എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകിയ ഈ ചിത്രം എഡിറ്റ് ചെയ്തത് വിവേക് ഹർഷൻ, ഇതിന് ദൃശ്യങ്ങളൊരുക്കിയത് രണദിവെ എന്നിവരാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.