പ്രശസ്ത യുവ നടൻ ധീരജ് ഡെന്നി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മൈക്കിൾസ് കോഫീ ഹൗസ്. എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ധീരജ് ഡെന്നി യുവ പ്രേക്ഷകർക്കിടയിൽ സുപരിചതനായ നടനാണ്. അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ടീസർ നേരത്തെ റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതിന്റെ രണ്ടാം ടീസർ പുറത്തു വന്നിരിക്കുകയാണ്. ഈ ടീസറും നമ്മളോട് പറയുന്നത് വളരെ മികച്ച ഒരു സിനിമാനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്നാണ്. ധീരജ് ഡെന്നി, രഞ്ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ജൂണ്‍ ഫെയിം മാര്‍ഗരറ്റാണ്. ഇഷ, തൃശ്ശൂർ പൂരം എന്നീ സിനിമകളിൽ കൂടിയും ശ്രദ്ധ നേടിയ ഈ നടി ആദ്യമായി നായികാ വേഷം ചെയ്യുന്ന കൊമേർഷ്യൽ ചിത്രം കൂടിയാണ് ഇത്.
മൈക്കിൾസ് കോഫീ ഹൗസ് കൂടാതെ, കാറൽമാക്സ് ഭക്തനായിരുന്നു, കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്നിവയാണ് ഇനി വരാൻ ഉള്ള ധീരജ് ഡെന്നി അഭിനയിച്ച ചിത്രങ്ങൾ. സ്പടികം ജോർജ്, ഡോക്ടർ റൂണി, ഡേവിഡ് രാജ്, ജയിംസ് ഏലിയാസ്, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, ജോസഫ്, സീത, ഹരിശ്രീ മാർട്ടിൻ, അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ എന്നിവരും അഭിനയിക്കുന്ന മൈക്കിൾസ് കോഫീ ഹൗസിനു സംഗീതം പകർന്നിരിക്കുന്നത് മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് സംഗീതമൊരുക്കിയ റോണി റാഫേൽ ആണ്. ശരത് ബാബു ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഖിൽ വേണു ആണ്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.