നവാഗതനായ ലളിതാ സുഭാഷ് സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്. രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മളോട് പറയുന്നത്. ഇപ്പോഴിതാ ഇതിലെ ആദ്യ ഗാനവും സൂപ്പർ ഹിറ്റായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മെട്രോ പൈങ്കിളി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. സുബ്രമണ്യൻ കെ വി സംഗീതം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് നാച്ചിയാണ്. മോഹനൻ ചിറ്റൂരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജോയ് മ്യൂസിക് യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ലഭിക്കുന്ന സ്വീകരണം ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും പ്രേക്ഷകരിൽ വർധിപ്പിച്ചിട്ടുണ്ട്. അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, ലളിതാസുഭാഷ് സുബ്രഹ്മണ്യൻ എന്നിവരാണ് ഇതിലെ മറ്റു ഗാനങ്ങൾ രചിച്ചത്.
ഏറെ നാളുകൾക്ക് ശേഷം പ്രശസ്ത നടി ഉർവ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസനും അഭിനയിച്ചിരിക്കുന്നു. അദ്ദേഹം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇവർക്ക് പുറമെ,ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് അനൂപ് പൊന്നപ്പനാണ്. സ്വരൂപ് ഫിലിപ്പ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്‌തിരിക്കുന്നത് അച്ചു വിജയനാണ്.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.