മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മേപ്പടിയാൻ. നവാഗത സംവിധായകന്‍ വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദൻ തന്നെയാണ്. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരഭമായ യുഎംഎഫിന്റെ ആദ്യ ചിത്രമാണ് മേപ്പടിയാൻ. സെന്സറിങ് വരെ കഴിഞ്ഞു റിലീസിന് ഒരുങ്ങിയിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരി പതിനാലിന് ആണ് റിലീസ് ചെയ്യുക. ഇപ്പോഴിതാ, ഈ ചിത്രത്തിലെ ഒരു അയ്യപ്പ ഭക്തി ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ റിലീസ് ചെയ്ത ഈ ഗാനം ആലപിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദൻ തന്നെയാണ്. രാഹുൽ സുബ്രഹ്മണ്യന്റെ സംഗീതത്തിൽ ഉണ്ണി മുകുന്ദൻ ആലപിച്ച ഈ മനോഹരമായ ഗാനത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ ആണ്. ഈ ചിത്രത്തിലെ, വിജയ് യേശുദാസ് ആലപിച്ച മേലെ വാനിൽ എന്ന് തുടങ്ങുന്ന മറ്റൊരു ഗാനം നേരത്തെ പുറത്തു വന്നിരുന്നു. അതും സൂപ്പർ ഹിറ്റാണ്.
നീൽ ദികുന്ന ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്,മേജര്‍ രവി, നിഷ സാരംഗ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വല്‍സന്‍, മനോഹരിയമ്മ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അഞ്ജു കുര്യൻ ആണ്. ഇതിലെ നായക കഥാപാത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദൻ നടത്തിയ ഫിസിക്കൽ മേക് ഓവർ വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ ചിത്രങ്ങളായ ബ്രോ ഡാഡി, 12ത് മാൻ എന്നിവയിലും ഉണ്ണി മുകുന്ദൻ ഈ അടുത്തിടെ അഭിനയിച്ചിരുന്നു. ഇനി വൈശാഖ് ഒരുക്കുന്ന ബ്രൂസ് ലീ എന്ന ബിഗ് ബജറ്റ് ചിത്രവും ചെയ്യാനുള്ള ഒരുക്കത്തിലാണ് ഉണ്ണി മുകുന്ദൻ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.