ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, പ്രശസ്ത നായക നടനും താരവുമായ ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. ഈ ചിത്രം ഉടൻ തന്നെ ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നു ഈ അടുത്തിടെ ആണ് പ്രഖ്യാപിച്ചത്. മഞ്ജു വാര്യരുടെ സഹോദരനും പ്രശസത നടനുമായ മധു വാര്യർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ലളിതം സുന്ദരം. ഇപ്പോഴിതാ ഇതിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തിരിക്കുകയാണ്. മഞ്ജു വാര്യരുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരിക്കുന്ന, മേഘജാലകം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദ് ആണ്. ബിജിബാൽ സംഗീതം നൽകിയ ഈ ഗാനത്തിന് വരികൾ രചിച്ചത് ബി കെ ഹരിനാരായണൻ ആണ്.
മലയാളത്തിലെ പ്രശസ്ത നിർമ്മാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം, ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയത് എന്നാണ് സൂചന. പ്രമോദ് മോഹൻ തിരക്കഥ, സംഭാഷണം എന്നിവ എഴുതിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ആണ് നിർവഹിച്ചത്. ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരെ കൂടാതെ, സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയുന്നത്. ലിജോ പോൾ ആണ് ഈ സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.