ഇപ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി കുതിക്കുകയാണ് പ്രശാന്ത് നീൽ രചിച്ചു സംവിധാനം ചെയ്ത കന്നഡ ചിത്രമായ കെ ജി എഫ് ചാപ്റ്റർ 2. ആയിരം കോടിയിലധികം ആഗോള ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ ഓരോ ഭാഷാ വേർഷനും സൂപ്പർ വിജയമാണ് നേടിയത്. നാനൂറ് കോടിയിലധികമാണ് ഇതിന്റെ ഹിന്ദി വേർഷൻ മാത്രം നേടിയത്. തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ നാലു വേർഷനുകളും നൂറു കോടി ഗ്രോസ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും കെ ജി എഫ് 2 നേടിയെടുത്തിരുന്നു. റോക്കിങ് സ്റ്റാർ യാഷ്, ശ്രീനിഥി ഷെട്ടി എന്നിവർ നായകനും നായികയുമായെത്തിയ ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതിനോടകം ഇതിലെ മോൺസ്റ്റർ, ഗഗനം നീ എന്നീ ഗാനങ്ങൾ പുറത്തു വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, ഇതിലെ ഒരേയൊരു പ്രണയ ഗാനമായ മെഹ്ബൂബയുടെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.
പ്രേക്ഷകർ ഏറെ ആഘോഷിച്ച റോക്കി- റീന പ്രണയ നിമിഷങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ടി സീരിസ് മലയാളം ചാനലിലൂടെയാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ റിലീസ് ചെയ്തിരിക്കുന്നത്. അഞ്ച് ഭാഷകളിലും അനന്യ ഭട്ട് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രവി ബസ്‌റൂരാണ്. നൂറു കോടി മുതൽ മുടക്കിലാണ് ഹോംബാലെ ഫിലിംസ് ഈ ചിത്രം നിർമ്മിച്ചത്. ഇതിന്റെ ആദ്യ ഭാഗം ഇരുനൂറു കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയതെങ്കിൽ, രണ്ടാം ഭാഗം അതിന്റെ അഞ്ചിരട്ടി നേടിയാണ് ചരിത്രം കുറിച്ചത്. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്, രവീണ ടണ്ഠൻ എന്നിവരും തെന്നിന്ത്യൻ താരമായ പ്രകാശ് രാജ്, മാളവിക എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.